kasaragod local

സംവരണം പട്ടിണി മാറ്റാനുള്ളതല്ല: അജ്മല്‍ ഇസ്മായില്‍

കാസര്‍കോട്: ഉദ്യോഗ മേഖലയിലെ അധികാര പങ്കാളിത്തമാണ് സംവരണമെന്നും മുന്നാക്ക സംവരണത്തിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണഘടനാവിരുദ്ധമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ പറഞ്ഞു. ഇടത് സര്‍ക്കാര്‍ വലതുപക്ഷത്തേക്കാണ് സഞ്ചരിക്കുന്നത്. മുന്നാക്കക്കാരെ സംരക്ഷിക്കാന്‍ കോടിയേരി ബിജെപിയെ ഭരണഘടന മാറ്റിയെഴുതാന്‍ വെല്ലുവിളിക്കുകയാണ്. സാമൂഹികനീതി വാക്കുകളിലല്ല വേണ്ടത് മറിച്ച് പ്രായോഗിക വല്‍ക്കരിക്കുകയാണ് വേണ്ടത്. പിന്നാക്ക വിഭാഗങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരു പദ്ധതിയുമില്ല. സവര്‍ണ താല്‍പര്യം സംരക്ഷിക്കുന്ന ബിജെപിയുടെ നയമാണ് സിപിഎം ഇപ്പോള്‍ നടപ്പാക്കുന്നത്. ഇത് ചെറുത്ത് തോല്‍പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്നാക്ക ജാതി സംവരണം ഭരണഘടനാ വിരുദ്ധം, എല്‍ഡിഎഫ് സര്‍ക്കാരിന്റെ സവര്‍ണ പ്രീണനം അവസാനിപ്പിക്കുക എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്്ടറേറ്റ് ധര്‍ണ ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എന്‍ യു  അബ്ദുല്‍ സലാം, ജനറല്‍ സെക്രട്ടറി ഡോ. സി ടി സുലൈമാന്‍, സെക്രട്ടറി ഖാദര്‍ അറഫ സംസാരിച്ചു.  ജില്ലാ ഖജാഞ്ചി ഇഖ്ബാല്‍ ഹൊസങ്കടി, വൈസ് പ്രസിഡന്റ് അബ്ദുല്ല എരിയാല്‍, മജീദ് വോര്‍ക്കാടി, അന്‍സാര്‍ ഹൊസങ്കടി, സക്കരിയ ഉളിയത്തടുക്ക, അബ്ദുര്‍റഹ്്മാന്‍ കൂളിയങ്കാല്‍, ശരീഫ് പടന്ന, ഷൗക്കത്ത് തൈക്കടപ്പുറം, എ എച്ച് മുനീര്‍, ഖമറുല്‍ ഹസീന സംബന്ധിച്ചു.
Next Story

RELATED STORIES

Share it