kozhikode local

സംവരണം ദേശീയ രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരും: പി രാമഭദ്ര

ന്‍കോഴിക്കോട്:  ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ സംവരണം ഇന്ത്യയിലെ പ്രധാന ദേശീയ രാഷ്ട്രീയ പ്രശ്‌നമായി വരാനിരിക്കന്ന തിരഞ്ഞെടുപ്പുകളില്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് കേരള ദലിത് ഫെഡറേഷന്‍ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍. കെഡിഎഫ് സംസ്ഥാന നേതൃസമ്മേളനവും കെഡിഎഫ് രൂപീകരണത്തിന്റെ 21ാം വാര്‍ഷികവും കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ സംവരണം ഇന്ത്യയിലെ പ്രധാനമായ ദേശീയ രാഷ്ട്രീയമായ പ്രശ്‌നമാണ്. അതിനെ സാമുദായിക വിഷയമായി ചുരുക്കാനുള്ള മുഖ്യ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിലപാട് ചരിത്ര വസ്തുതകള്‍ക്കു നിരക്കാത്തതാണ്. സംവരണം നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ഭരണകൂടം തന്നെ സാമുദായിക സംവരണത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന സമീപനമാണ് ആവര്‍ത്തിച്ചുവരുന്നത്. തന്‍മൂലം സംവരണത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. സംവരണ സമുദായങ്ങള്‍ രാഷ്ട്രീയ യജമാനന്മാരുടെ ഔദാര്യത്തിലോ ദയാദാക്ഷിണ്യത്തിലോ കഴിയുന്നവരാണെന്ന ചിന്തയ്ക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ അറുതിവരുത്തുമെന്നും രാമഭദ്രന്‍ പറഞ്ഞു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി പി ഭാസ്‌കരന്‍ അധ്യക്ഷതവഹിച്ചു. ടി പി അയ്യപ്പന്‍, എ എം ഗോപാലന്‍, എം ബിനാന്‍സ്, പി ജി പ്രകാശന്‍, കെ വി സുബ്രഹ്്മണ്യന്‍, പി ടി ജനാര്‍ദ്ദനന്‍, പി എം സുകുമാരന്‍, എ കെ വേലായുധന്‍, പി കെ രാധ, എ ലതീഷ്, അഡ്വ. പി സുന്ദരന്‍, പി പി കമല, അഡ്വ. ഫസല്‍റഹ്്മാന്‍, ജയശ്രീ പയ്യനാട്, ദേവദാസ് കുതിരാടം സംസാരിച്ചു. സബര്‍മതി പുരസ്‌കാരം നേടിയ ടി പി ഭാസ്‌കരന് സ്വീകരണം നല്‍കി.
Next Story

RELATED STORIES

Share it