സംവരണം: എന്‍എസ്എസിന്റെ ഹരജി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ജാതി അടിസ്ഥാനമാക്കി സംവരണത്തിന് അര്‍ഹരായ പിന്നാക്കവിഭാഗക്കാരെ നിശ്ചയിക്കുന്നതിനെതിരേ എന്‍എസ്എസ് നല്‍കിയ ഹരജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുക. കേരളത്തില്‍ നിന്നുള്ള കൂടുതല്‍ ജാതിസംഘടനകളും ഗുജറാത്തില്‍ നിന്നുള്ള പട്ടേല്‍ വിഭാഗവും കേസില്‍ കക്ഷിചേര്‍ന്നേക്കും. ഇന്ത്യന്‍ ഭരണഘടനയുടെ 16(4) അനുച്ഛേദപ്രകാരം പിന്നാക്കവിഭാഗത്തില്‍പ്പെട്ടവരെ കെണ്ടത്തേണ്ടതുണ്ടെന്നും എന്നാല്‍ ഇത് ജാതി അടിസ്ഥാനപ്പെടുത്തി ആവരുതെന്നുമാണ് എന്‍എസ്എസിന്റെ ആവശ്യം.
Next Story

RELATED STORIES

Share it