സംവരണം: എംഎല്‍എമാര്‍ക്ക് വോട്ടുചെയ്യില്ലെന്ന് ഹരിജന്‍ സമാജം

കൊച്ചി: സംവരണ സീറ്റുകളില്‍ നിന്ന് മല്‍സരിച്ച് എസ്‌സി-എസ്ടിക്കാരുടെ വോട്ടുകള്‍ നേടി എംഎല്‍എയും എംപിയുമായവര്‍ സ്ഥാനമാനങ്ങള്‍ ലഭിച്ചാല്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ മറക്കുകയാണെന്ന് കേരളാ ഹരിജന്‍ സമാജം രക്ഷാധികാരി എം കെ കുഞ്ഞോന്‍. സംവരണ സീറ്റില്‍ നിന്ന് മല്‍സരിക്കുന്ന സിറ്റിങ് എംഎല്‍എമാര്‍ക്കെതിരേ വോട്ട് ചെയ്യുന്നതിനായി ഫെഡറേഷന്‍ ഓഫ് എസ്‌സി-എസ്ടി ഉള്‍പ്പെടെയുള്ള 21 സംഘടനകളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഫെഡറേഷന്‍ ഓഫ് എസ്‌സി-എസ്ടി ജനറല്‍ സെക്രട്ടറി വി കമലന്‍, സ്വജന സമുദായ സഭ വൈസ് പ്രസിഡന്റ് കെ ഗോപാലന്‍, അയ്യങ്കാളി സാംസ്‌കാരിക സമിതി പ്രതിനിധി പി കെ ബാഹുലേയന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it