thiruvananthapuram local

സംവരണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ ജാഗ്രതവേണമെന്ന്

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് സാമുദായിക സംവരണം വെട്ടിച്ചുരുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പൊതു സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ ഉയരേണ്ടതുണ്ടെന്ന് അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് (അസ്റ്റെ്) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. കെഎഎസുമായി ബന്ധപ്പെട്ട കരട് സ്‌പെഷല്‍ റൂള്‍ പുറത്തിറക്കിയപ്പോള്‍ തന്നെ അസെറ്റ് സംവരണ പ്രശ്‌നം ചൂണ്ടിക്കാണിക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തിരുന്നതാണ്. ആ സന്ദര്‍ഭത്തില്‍ അസെറ്റ് ഉയര്‍ത്തിയ ആശങ്കകള്‍ ഗൗരവത്തോടെ പരിഗണിക്കപ്പെട്ടില്ല. സാമുദായിക സംവരണത്തോട് കേരളത്തിലെ ഇടതു സര്‍ക്കാരിനുള്ള  നിഷേധാത്മകത സമീപനം കാരണമാണ് കെഎഎസിലെ സംവരണ അട്ടിമറി ശ്രമങ്ങളുണ്ടായത്. പിഎസ്‌സി നിയമനങ്ങളിലെ സംവരണ റൊട്ടേഷന്‍ നടപടികളിലൂടെ പൊതു വിഭാഗത്തില്‍ ലഭിക്കേണ്ട നിയമനങ്ങള്‍ പോലും സംവരണത്തിന്റെ കണക്കിലെഴുതുന്ന വിരോധാഭാസമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. അനുകൂലമായ തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ ജീവനക്കാരേയും അധ്യാപകരേയും അണിനിരത്തി പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുന്നതിനും അസ്റ്റെ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് സുനില്‍ വെട്ടിയറ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it