Flash News

സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് യുവതി മരിച്ചു



പെരുമ്പാവൂര്‍: കിഴക്കമ്പലം എടത്തല ഞാറക്കാട്ടുമൂലയില്‍ വീടിന്റെ സംരക്ഷണഭിത്തിയിടിഞ്ഞുവീണു യുവതി മരിച്ചു. പന്തളം സ്വദേശി സുനില്‍ കെ ചാണ്ടിയുടെ ഭാര്യ സിജി (32)യാണു മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് അപകടം. രാവിലെ പെയ്ത കനത്ത മഴയെത്തുടര്‍ന്നു ഇടിഞ്ഞു വീണ സംരക്ഷണഭിത്തിയുടെയും ഇടയില്‍പ്പെട്ടാണ് അപകടമുണ്ടായത്. നാലുമാസം മുമ്പാണ് ഇവര്‍ ഇവിടെ താമസമാരംഭിച്ചത്. കളമശ്ശേരി സെന്റ് ജോസഫ് സ്‌കൂള്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥിനി നെതാ നിയല്‍ ഏക മകളാണ്.
Next Story

RELATED STORIES

Share it