Flash News

സംരക്ഷണം വേണ്ടവരെ നാടുകടത്താന്‍ സഹായിച്ച് കേരള പോലീസ്

സംരക്ഷണം വേണ്ടവരെ നാടുകടത്താന്‍ സഹായിച്ച് കേരള പോലീസ്
X

കൊല്ലം: കൊല്ലം അഞ്ചലില്‍ പീഡനത്തിനിരയായി മരിച്ച ഏഴുവയസ്സുകാരിയുടെ അമ്മയെയും ബന്ധുക്കളെയും ദുര്‍നടപ്പുകാരെന്നാരോപിച്ച് നാടുകടത്താന്‍ കൂട്ടുനിന്നത് കേരളാ പോലീസ്. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടില്‍ സംസ്‌കരിക്കാനോ മൃതദേഹം അമ്മയെ കാണാനോ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല. അമ്മ പോലീസ് സഹായം ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. തുടര്‍ന്ന് ബന്ധുവിന്റെ വീട്ടിലാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്.  സംസ്‌കാരം കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോഴും പോലീസിന്റെ സംരക്ഷണം ഇവര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് നാട്ടുകാര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബത്തെ നാടുകടത്തി. അപ്പോഴും പോലീസുകാര്‍ നോക്കുകുത്തിയായി. തത്ക്കാലം ഇവിടെ നിന്നും മാറിനില്‍ക്കണമെന്ന് ബന്ധുക്കളോട് പോലീസുകാര്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതികളെയെന്ന പോലെ കുടുംബത്തെ നാടുകടത്തുന്നതിന്റെ ദൃശ്യങ്ങളും പകര്‍ത്തിയിട്ടുണ്ട്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിഡിയൂടെ പുറത്തുവന്നിട്ടുണ്ട്.

[related]
Next Story

RELATED STORIES

Share it