സംയോജിത മത്സ്യ മേഖലാ വികസന പദ്ധതിക്ക് അംഗീകാരം

ന്യൂഡല്‍ഹി: സംയോജിത മത്സ്യ മേഖലാ വികസന പദ്ധതിയുടെ നടത്തിപ്പിന് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്‍കി. ഉള്‍നാടന്‍ മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍, ആഴക്കടല്‍ മത്സ്യബന്ധനം, മാരികള്‍ച്ചര്‍ എന്നിവ ഉള്‍പ്പെടെ ദേശീയ മത്സ്യബന്ധന വികസന ബോര്‍ഡ് (എന്‍എഫ്ഡിബി) നടപ്പാക്കിവരുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടും. അഞ്ചു വര്‍ഷംകൊണ്ട് 3,000 കോടി രൂപയുടെ അടങ്കലാണ് പദ്ധതിയ്ക്ക് പ്രതീക്ഷിക്കുന്നത്. ദേശീയ മത്സ്യ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍, ഉള്‍നാടന്‍ മത്സ്യബന്ധനം, ജലകൃഷി എന്നിവയുടെ വികസനം, സമുദ്ര മത്സ്യബന്ധനം, അടിസ്ഥാന സൗകര്യ വികസനം, വിളവെടുപ്പിനു ശേഷമുള്ള പ്രവൃത്തികള്‍, മത്സ്യബന്ധന മേഖലയുട ഡാറ്റാ ബേസ് ശക്തിപ്പെടുത്തല്‍, മത്സ്യ മേഖലയ്ക്ക് സാമ്പത്തിക സഹായമൊരുക്കല്‍, നിരീക്ഷണവും നിയന്ത്രണവും എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുക.
Next Story

RELATED STORIES

Share it