ernakulam local

സംയുക്ത സമരസമിതി പ്രതിഷേധിച്ചു

പറവൂര്‍: ജനവാസകേന്ദ്രമായ വാണിയക്കാട് സ്‌റ്റേറ്റ് വെയര്‍ ഹൗസില്‍ ആരംഭിച്ച ബീവറേജ് കോര്‍പറേഷന്‍ ഔട്ട് ലെറ്റ് ഇവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഔട്ട് ലെറ്റിലേക്ക് പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.
വാണിയക്കാട് കവലയില്‍ നിന്നും ആരംഭിച്ച് ബീവറേജ് ഔട്ട് ലെറ്റിനു മുന്നില്‍ സമാപിച്ച പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ എ വിദ്യാനന്തന്‍ അധ്യക്ഷത വഹിച്ചു.
സമരസമിതി കണ്‍വീനര്‍ എം ഡി പൊന്നന്‍, മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ സജി നമ്പ്യത്ത്, സ്വപ്‌നാ സുരേഷ്, എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് യാക്കൂബ് സുല്‍ത്താന്‍, വെല്‍ഫയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ഫജറുസ്സാദിഖ്, സംയുക്ത സമരസമിതി വൈസ് പ്രസിഡന്റ് മുഹമ്മദ് ത്വാഹിര്‍ സംസാരിച്ചു. നിലവിലുണ്ടായിരുന്ന നിയമങ്ങളില്‍ ഭേദഗതി വരുത്തി കേരളമൊട്ടുക്ക് മദ്യശാല തുടങ്ങാനുള്ള നീക്കത്തില്‍ നിന്നും ജനങ്ങളുടെ പ്രതിഷേധം മനസ്സിലാക്കി കേരളസര്‍ക്കാര്‍ പിന്‍തിരിയാന്‍ തയ്യാറാവണമെന്നും ആഹാരസാധനങ്ങള്‍ സംഭരിക്കുന്ന വാണിയക്കാട് വെയര്‍ഹൗസില്‍ നിന്നും എത്രയും പെട്ടെന്ന് മദ്യവില്‍പന അവസാനിപ്പിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it