Idukki local

സംയുക്ത സമരസമിതി ഇന്ന് റോഡ് ഉപരോധിക്കും

കട്ടപ്പന: ഏലം വിലയിടിവിനെതിരേ സംയുക്തസമര സമിതി നേതൃത്വത്തില്‍ ഇന്ന് 22 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കും. ഏലം വിലയിടിവ് തടയുക, കിലോയ്ക്ക് 1000 രൂപ തറവില നിശ്ചയിക്കുക, വര്‍ധിപ്പിച്ച പഌന്റേഷന്‍ ടാക്‌സ് പിന്‍വലിക്കുക, വര്‍ധിപ്പിച്ച നികുതി പിന്‍വലിക്കുക, വൈദ്യുതി സബ്‌സിഡി പുനഃസ്ഥാപിക്കുക, ഏലം കൃഷിയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, കൃഷിക്കാരെയും തൊഴിലാളികളെയും സംരക്ഷിക്കുക എന്നിവ ആവശ്യപ്പെട്ട് കര്‍ഷകസംഘം, സിഐടിയു, കര്‍ഷക തൊഴിലാളിയൂനിയന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം.
ഏലക്കയുടെ സംഭരണത്തിലും വിതരണത്തിലും സുതാര്യത ഉണ്ടാക്കാന്‍ കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ തയാറാവണമെന്നും വര്‍ധിപ്പിച്ച നികുതികള്‍ പിന്‍വലിച്ച് തറവിലയും പാക്കേജും പ്രഖ്യാപിക്കണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ന് രാവിലെ 10 മണി മുതല്‍ 22 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കുന്നത്. കട്ടപ്പന, കാഞ്ചിയാര്‍, അടിമാലി, കല്ലാര്‍, മാങ്കുളം, രാജാക്കാട്, രാജകുമാരി, മുനിയറ, കമ്പളികണ്ടം, പൊട്ടന്‍കാട്, ബൈസന്‍വാലി, പൂപ്പാറ, ഉടുമ്പന്‍ചോല, ഒട്ടോത്തി, നെടുങ്കണ്ടം, പാമ്പാടുംപാറ, കമ്പംമെട്ട്, കുമളി, ഉപ്പുതറ, അണക്കര, മേരികുളം, കാമാക്ഷി എന്നിവടങ്ങളില്‍ സമരം നടക്കും കടുത്ത പ്രതിസന്ധിയാണ് ഏലം മേഖല നേരിടുന്നത്. 2010ല്‍ കിലോയ്ക്ക് 1500നു മുകളില്‍ വില ലഭിച്ചിരുന്നു.
ഇപ്പോള്‍ കിലോയ്ക്ക് 500 രൂപയാണ് വില. ശരാശരി ഉല്‍പാദനം 120,00 ടണ്‍ ആണ്. ആഭ്യന്തര ഉപയോഗത്തിന് മാത്രം 12000 ടണ്‍ ആവശ്യമാണ്. ഏലം ഉല്‍പാദനത്തിന്റ 90 ശതമാനമാനവും മലനാട്ടിലാണ്. 51000 തൊഴിലാളികള്‍ പണിയെടുക്കുന്നു. 95 ശതമാനവും ചെറുകിട ഇടത്തരം കൃഷിക്കാരാണ്. 100 ഗ്രാം ഏലക്കായ്ക്ക് ഡല്‍ഹിയില്‍ 180 രൂപ നല്‍കണം. ആഭ്യന്തര വിപണിയെ നിയന്ത്രിക്കുന്നത് ചുരുക്കം വന്‍കിട കച്ചവടക്കാരാണ്. ജില്ലയില്‍ എട്ട് ലേല ഏജന്‍സികളാണുള്ളത്. ലേല വിപണിയിലെ ഒത്തുകളിയും വിലത്തകര്‍ച്ചയ്ക്ക് കാരണമാവുന്നുണ്ട്.
Next Story

RELATED STORIES

Share it