Flash News

സംയുക്ത സംരംഭം; ഭെല്ലിനെ ഒഴിവാക്കുന്നു



തിരുവനന്തപുരം: സംയുക്ത സംരംഭമായ കാസര്‍കോട് ബിഎച്ച്ഇഎല്‍-ഇലക്ട്രിക്കല്‍ മെഷിന്‍സ് ലിമിറ്റഡില്‍ നിന്ന് ബിഎച്ച്ഇഎല്ലി (ഭെല്)നെ ഒഴിവാക്കിക്കൊടുക്കുന്നതിന് ആവശ്യമായ നടപടിയുമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കമ്പനിയുടെ ആസ്തിബാധ്യതകള്‍ ഉടനെ തിട്ടപ്പെടുത്തും.ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇലക്ട്രിക്കല്‍ അലൈഡ് എന്‍ജിനീയറിങ് കമ്പനിയുടെ കാസര്‍കോട് യൂനിറ്റും കേന്ദ്രസര്‍ക്കാരിന്റെ ബിഎച്ച്ഇഎല്‍ കമ്പനിയും 2011 ലാണ് സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെടുന്നത്. ബിഎച്ച്ഇഎല്ലിന് 51 ശതമാനവും കേരള സര്‍ക്കാരിന് 49 ശതമാനവും ഓഹരി പങ്കാളിത്തം നല്‍കാനായിരുന്നു കരാര്‍. എന്നാല്‍, ബിഎച്ച്ഇഎല്‍ പണമൊന്നും മുടക്കിയില്ല. മാത്രമല്ല; സംയുക്ത സംരംഭത്തില്‍നിന്ന് പിന്മാറാനാണ് അവര്‍ ശ്രമിക്കുന്നത്. ഈ പ്രശ്‌നം കാരണം കമ്പനിയില്‍ ഉല്‍പാദനം മുടങ്ങുന്ന സ്ഥിതിവന്നു. കമ്പനി നഷ്ടത്തിലായി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചത്. കമ്പനിയില്‍ ഇപ്പോള്‍ 174 ജീവനക്കാരുണ്ട്.യോഗത്തില്‍ വ്യവസായ മന്ത്രി എ സി മൊയ്തീന്‍, പി കരുണാകരന്‍ എംപി, ചീഫ് സെക്രട്ടറി നളിനി നെറ്റോ, വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റിയാബ് ചെയര്‍മാന്‍ ഡോ. എം പി സുകുമാരന്‍ നായര്‍, കമ്പനി മാനേജിങ് ഡയറക്ടര്‍ എസ് ബസു പങ്കെടുത്തു.
Next Story

RELATED STORIES

Share it