സംയുക്ത തൊഴിലാളി പണിമുടക്ക് നാളെ

തിരുവനന്തപുരം: സ്ഥിരംതൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് നാളെ തൊഴിലാളികള്‍ പണിമുടക്കും. ഇന്നു രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ 24 മണിക്കൂറാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂനിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. പണിമുടക്കിയ തൊഴിലാളികള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. പണിമുടക്കിന്റെ പ്രചാരണാര്‍ഥം ഇന്ന് പ്രാദേശിക അടിസ്ഥാനത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തും. കടകമ്പോളങ്ങള്‍ അടച്ച് പണിമുടക്കുമായി സഹകരിക്കണമെന്ന് വ്യാപാരികളോട് സമിതി നേതാക്കള്‍ അഭ്യര്‍ഥിച്ചു.
പുതിയ വ്യവസ്ഥ നിലവില്‍ വന്നാല്‍ സ്ഥിരം തൊഴില്‍ ഇല്ലാതാവും. നിശ്ചിതകാലത്തേക്ക് മാത്രമാവും നിയമനം. നിയമന കാലാവധി അവസാനിച്ചാല്‍ നോട്ടീസ് പോലും നല്‍കാതെ തൊഴിലാളികളുടെ സേവനകാലം അവസാനിച്ചതായി കണക്കാക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it