World

സംയുക്ത തുറമുഖത്തിന് ഇന്ത്യ-ഇന്തോനീസ്യ ധാരണ

ജക്കാര്‍ത്ത: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്ത്രപ്രധാനമായ നാവികസേനാ തുറമുഖം നിര്‍മിക്കാനും പ്രതിരോധ, സമുദ്രാന്തര രംഗത്ത് യോജിച്ചു പ്രവര്‍ത്തിക്കാനും ഇന്ത്യയും ഇന്തോനീസ്യയും തമ്മില്‍ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തോനീസ്യന്‍ സന്ദര്‍ശന വേളയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
സുമാത്രാ ദ്വീപിനോട് ചേര്‍ന്നുള്ള സബാങില്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും പുതിയ സാമ്പത്തിക മേഖല രൂപീകരിക്കാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്തോനീസ്യന്‍ പ്രസിഡന്റ് ജോകോ വിദോദോയും തമ്മില്‍ ധാരണയായിട്ടുണ്ട്.
ആഗോള വിപണനരംഗത്തെ തിരക്കേറിയ കപ്പല്‍ച്ചാലുകളിലൊന്നായ മലാക്കാ സ്‌ട്രെയിറ്റിലേ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും തീരുമാനമായി. ആസിയാന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ കൂട്ടുകെട്ട് ഇന്തോ പസഫിക് മേഖലയില്‍ സമാധാനവും പുരോഗതിയും കൊണ്ടുവരുന്നതിനു പ്രേരകശക്തിയാണെന്ന് മോദി അഭിപ്രായപ്പെട്ടു. ഇന്ത്യ തന്ത്രപ്രധാന പങ്കാളിയാണെന്നു ജോകോ വിദോദോ പറഞ്ഞു.
പ്രതിരോധ, ബഹിരാകാശ, ശാസ്ത്ര. സാങ്കേതിക, റെയില്‍വേ, ആരോഗ്യ രംഗങ്ങളുള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന 15 കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്്.
ഇന്തോ-പസഫിക് സമുദ്ര മേഖലയില്‍ ചൈന ആധിപത്യമുറപ്പിക്കാനൊരുങ്ങുന്നെന്ന ആശങ്കകള്‍ക്കിടെയാണ് ഇന്ത്യ-ഇന്തോനീസ്യ നീക്കം. ആസിയാന്‍ രാജ്യങ്ങളുമായി കൂടുതല്‍ അടുക്കാനുള്ള മോദിയുടെ നയത്തിന്റെ ഭാഗം കൂടിയാണു നീക്കമെന്നും വിലയിരുത്തലുണ്ട്.
ഇന്തോനീസ്യന്‍ പൗരന്‍മാര്‍ക്ക് 30 ദിവസത്തെ സൗജന്യ വിസയും മോദി പ്രഖ്യാപിച്ചു. നിങ്ങളില്‍ കൂടുതല്‍ പേരും ഇന്ത്യ സന്ദര്‍ശിക്കാത്തവരാണ്. അവരെ അടുത്ത വര്‍ഷം പ്രയാഗില്‍ നടക്കുന്ന കുടുംബമേളയിലേക്കു ക്ഷണിക്കുന്നതായും ജക്കാര്‍ത്ത കണ്‍വന്‍ഷന്‍ സെന്ററിലെ പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it