Pathanamthitta local

സംയുക്ത ട്രേഡ് യൂനിയന്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും

പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയന്‍ രാജ്യവ്യാപകമായി നടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഓഫിസ് മാര്‍ച്ചിന്റെ ഭാഗമായി പത്തനംതിട്ട ഹെഡ് പോസ്റ്റ്ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മിനിമം വേതനം ഉറപ്പാക്കുക, തൊഴിലാളികളുടെ അടിസ്ഥാന സൗകര്യവും ജീവിത നിലവാരവും ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ധര്‍ണ യുടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എ ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി ജെ അജയകുമാര്‍, ജില്ലാ പ്രസിഡന്റ് മുന്‍ എംഎല്‍എ കെ സി രാജഗോപാല്‍, കെ അനന്തഗോപന്‍, ആര്‍ ഉണ്ണികൃഷ്ണപിള്ള, മലയാലപ്പുഴ മോഹനന്‍, കെ കെ ശ്രീധരന്‍, എസ് ഹരിദാസ്, പി കെ ഗോപി, ചെങ്ങറ സുരേന്ദ്രന്‍, എന്‍ വി വിദ്യാധരന്‍, ഡി സജി(എഐടിയുസി), ആര്‍ എന്‍ ഭട്ടതിരി, തോമസ് ജോസഫ്, പാടം ഇബ്രാഹിം കുട്ടി, സംസാരിച്ചു.
Next Story

RELATED STORIES

Share it