സംഭാഷണത്തിന്റെ പൂര്‍ണരൂപം

തമ്പാനൂര്‍ രവി: ദില്ലിയില്‍ വച്ച് കണ്ടിട്ടേ ഇല്ല
സരിത: ഓ കെ ഓ കെ
തമ്പാനൂര്‍ രവി: രണ്ടു തവണ ഓഫിസിലും ഒരിക്കല്‍ സ്റ്റേജില്‍ വച്ചും. അതങ്ങ് മറ്റേയാള്‍ പറയുന്ന കേട്ടിട്ട് നമ്മുടെ ആള്‍ പറയുന്ന നോക്കിക്കോണം..
സരിത: ങാഹാ ഓകെ ഓകെ അത് നാളെ എടുക്കും എന്നും പറഞ്ഞു. മൊഴി എടുക്കുമെന്ന്.
തമ്പാനൂര്‍ രവി: സരിത ശ്രദ്ധിക്കേണ്ടത് ചോദ്യങ്ങള്‍ക്ക് വളരെ നന്നായി പറയാന്‍ സാധിക്കണം
സരിത: മറ്റേ കേസ് വരുന്നത് ബിജുവിന്റെ..
തമ്പാനൂര്‍ രവി: അവനാണ് തെമ്മാടി.. കുഴപ്പിക്കുന്നത് അവനാണ്... വളരെ സേഫായിരിക്കണം
സരിത: ങ്ഹാ.. ങ്ഹാ.. മനസ്സിലായി സാറേ
തമ്പാനൂര്‍ രവി: നാളെ എപ്പോഴാ വച്ചിരിക്കുന്നത്
സരിത: നാളെ രാവിലെയാണ് സാറേ, ഞാന്‍ മൊഴി എടുക്കുന്ന കാര്യം പറഞ്ഞ്. മൊഴി എടുക്കാന്‍ ഇങ്ങോട്ട് ക്വസ്റ്റ്യന്‍ വരുന്ന സമയത്ത് അങ്ങോട്ട് പറഞ്ഞാല്‍ മതിയല്ലോ..?
തമ്പാനൂര്‍ രവി: മതി.. മതി.. ഇന്നത്തെ മാതൃഭൂമി ഒക്കെ ഒന്ന് നോക്കൂ
സരിത: ഞാന്‍ നോക്കി കൊള്ളാം.. ഏതോ ഒരു ഓണ്‍ലൈനില്‍ ഫുള്ള് കൊടുത്തിട്ടുണ്ട്
തമ്പാനൂര്‍ രവി: കണ്ടത് 3 തവണ... രണ്ടു തവണ ഓഫിസില്‍ ഒരിക്കല്‍ ഓഫിസ്.. പിന്നെ.. പിന്നെ ..മറ്റേ മറ്റേ.. സ്‌റ്റേജില്‍.. സ്‌റ്റേജില്‍
സരിത: ങ്ഹാ.. ങ്ഹാ.. ഓ ക.. ഓ കെ..
തമ്പാനൂര്‍ രവി: അതുകഴിഞ്ഞ് മറ്റേത് നിര്‍ത്തിക്കോണം നന്നായിട്ട്
സരിത: ശരി സാറേ..
തമ്പാനൂര്‍ രവി: ലെറ്റര്‍ എന്താ പറയാന്‍ പോകുന്നത്
സരിത: ലെറ്റര്‍ സ്‌റ്റേ ചെയ്തു
തമ്പാനൂര്‍ രവി: ചോദിച്ചാല്‍ എന്തു പറയും
സരിത: അത് പേഴ്‌സണല്‍ കാര്യം, ഇതു റിലേറ്റ് ചെയ്തിട്ടില്ല
തമ്പാനൂര്‍ രവി: കൂടെ ചോദിക്കണെ
സരിത: നാളെ നേരിട്ട് കാണുമ്പോള്‍ ചോദിക്കാം സാര്‍.. ഫോണ്‍ വിളിച്ചാല്‍.. അങ്ങോട്ടു വിളിച്ചാല്‍ ..എന്റെ ഫോണും, ചിലപ്പോള്‍ അഡ്വക്കറ്റിന്റെ ഫോണും ഒക്കെ ചോര്‍ത്തുന്നുണ്ടാകും..
Next Story

RELATED STORIES

Share it