kozhikode local

സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹാര്‍ത്താല്‍ പൂര്‍ണം

വടകര: കോണ്‍ഗ്രസ് നേതാവിനെ അനാശാസ്യം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തിനെതിരേ കോ ണ്‍ഗ്രസ് നടത്തിയ ഹാര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നിരുന്നു. വടകരക്കു പുറമെ പയ്യോളി, തോടന്നൂര്‍ ബ്ലോക്ക് പരിധി എന്നിവിടങ്ങളിലുമായിരുന്നു ഹാര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. ഇവിടങ്ങളിലെല്ലാം ഹാര്‍ത്താലിനോട് ജനങ്ങള്‍ പൂര്‍ണമായ യോജിച്ച അവസ്ഥ തന്നെയായിരുന്നു. ഹാര്‍ത്താലില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കിയതിനാല്‍ ജനങ്ങളെ യാത്രാസൗകര്യത്തിന് ബുദ്ധിമുട്ടുണ്ടായില്ല. അതിനിടെ കഴിഞ്ഞ ദിവസം രാത്രി പോലിസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ബവിത്ത് മലോല്‍, മുകുന്ദന്‍ മരുതോങ്കര, മുസ് ലിം ലീഗ് നേതാവ് പാറക്കല്‍ മുഹമ്മദ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ തലക്കടിയേറ്റതിനെ തുടര്‍ന്ന് തലച്ചോറിനുള്ളില്‍ രക്തസ്രാവം വന്ന ബവിത്ത് മലോലിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it