Flash News

സംഘ്പരിവാര പീഡന കേന്ദ്രം: പരാതി ഡിജിപി സ്വീകരിച്ചില്

ലതിരുവനന്തപുരം: സംരക്ഷണം ആവശ്യപ്പെട്ട് ആര്‍എസ്എസ് പീഡനകേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട യുവതി നല്‍കിയ പരാതി സംസ്ഥാന പോലിസ് മേധാവി സ്വീകരിച്ചില്ല. മംഗലാപുരത്ത് ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള പീഡനകേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട തൃശൂര്‍ സ്വദേശി അഞ്ജലി പ്രകാശാണ് ഇന്നലെ രാവിലെ പരാതി നല്‍കാനായി പോലിസ് ആസ്ഥാനത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കാണാനെത്തിയത്.
ഇതര മതത്തില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്യാനൊരുങ്ങുന്ന യുവതി പോലിസ് സംരക്ഷണം ആവശ്യപ്പെട്ടും തന്നെ പീഡനത്തിനിരയാക്കിയവര്‍ക്കെതിരേ പോലിസിന്റെ പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു ഡിജിപിക്ക് പരാതി നല്‍കിയത്. തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാനായി സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം കഴിഞ്ഞ 26ന് അപേക്ഷ നല്‍കിയിട്ടുള്ളതായും, വിവാഹം തടസ്സപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നതായും പരാതിയില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ ബന്ധുക്കളില്‍നിന്നു ജീവന്‍ അപകടത്തിലാക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നതായും ഫലപ്രദമായ പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നുമാണ് സംസ്ഥാന പോലിസ് മേധാവിക്കു നല്‍കിയ പരാതിയിലെ പ്രധാന ആവശ്യം. എന്നാല്‍, കര്‍ണാടകയില്‍ കേസ് ഉള്ളതിനാല്‍ പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് ഡിജിപി സ്വീകരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ കേസെടുക്കാനാവില്ലെന്നും ഡിജിപി അറിയിച്ചു. മംഗലാപുരത്തെ കോടതിയില്‍നിന്ന് അഞ്ജലിയുടെ സംരക്ഷണം ഏറ്റുവാങ്ങിയ അമ്മാവനും ഭാര്യക്കും മകള്‍ക്കുമൊപ്പമാണ് അഞ്ജലി ഡിജിപിയെ കാണാനെത്തിയത്. എന്‍സിഎച്ച്ആര്‍ഒ പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
പരാതി സ്വീകരിക്കാന്‍ ഡിജിപി വിസമ്മതിച്ച സാഹചര്യത്തില്‍ അഞ്ജലി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സ്ഥിതിഗതികള്‍ ബോധിപ്പിച്ചു. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് അഞ്ജലി പരാതി നല്‍കിയത്. അമ്മാവനും അമ്മായിക്കും എന്‍സിഎച്ച്ആര്‍ഒ പ്രവര്‍ത്തകര്‍ക്കും ഒപ്പമാണ് അഞ്ജലി എത്തിയത്. പരാതി വായിച്ച മുഖ്യമന്ത്രി ആവശ്യമായത് ചെയ്യാമെന്ന് അറിയിച്ചു.
Next Story

RELATED STORIES

Share it