malappuram local

സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനം

മലപ്പുറം: തീരദേശ മേഖലയില്‍ അരങ്ങേറുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടി കൈക്കൊള്ളാന്‍ മലപ്പുറത്തുചേര്‍ന്ന മുസ്‌ലിംലീഗ് - സിപിഎം ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനം. ആദ്യഘട്ടത്തില്‍ പ്രദേശവാസികളെ ഉള്‍പ്പെടുത്തി മെയ് 30ന് തിരൂര്‍ ടിബിയില്‍ വിപുലമായ സമാധാന യോഗം ചേരാനും തീരുമാനമായി. തീരദേശ മേഖലയില്‍ ശാന്തിയും സമാധാനവും പുലരണമെന്നും എന്ത് വിലകൊടുത്തും അക്രമ സംഭവങ്ങള്‍ അവസാനിപ്പിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. തീരദേശത്ത് അനിഷ്ട സംഭവങ്ങള്‍ ഇടക്കിടെ നടക്കാറുണ്ട്. എല്ലാം രാഷ്ട്രീയത്തിന്റെ പേരിലല്ല. നിരവധി കുടുംബങ്ങള്‍ക്കാണ് ഇതുവഴി അത്താണിയെ നഷ്ടപ്പെടുന്നത്.
എന്നാല്‍, ഇനി ഇത്തരത്തിലൊരു സംഭവമുണ്ടായിക്കൂട. മുസ്‌ലിംലീഗും സിപിഎമ്മും മുന്‍കൈയെടുത്ത് പ്രദേശത്ത് ബോധവല്‍ക്കണം നടത്തും. താഴെതട്ടില്‍ ഇറങ്ങിചെന്ന് കാംപയിനുകള്‍ സംഘടിപ്പിക്കും. 30ന് ചേരുന്ന യോഗം ഇതിന്റെ തുടക്കമാവും. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്നു ഏഴുപേരെ ഉള്‍പ്പെടുത്തിയാണ് യോഗം ചേരുക. പ്രദേശത്ത് ശാന്തിയും സമാധാവും നിലനില്‍ക്കാന്‍ വേണ്ടതെല്ലാം നേതൃത്വം ഇടപ്പെട്ട് ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി എംപി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാലോളി മുഹമ്മദ് കുട്ടി, അഡ്വ. യു എ ലത്തീഫ്, ഇ എന്‍ മോന്‍ദാസ്, കെ കുട്ടി അഹമ്മദ് കുട്ടി, പി പി വാസുദേവന്‍, വെട്ടം ആലിക്കോയ, കൂട്ടായി ബഷീര്‍, എം പി അഷ്‌റഫ്, വി ശിവദാസന്‍, ഇ ജയന്‍, എം അബ്ദുല്ലകുട്ടി, വി അബ്ദുറസാഖ്, പി ഹംസകുട്ടി പങ്കെടുത്തു.
Next Story

RELATED STORIES

Share it