Kottayam Local

സംഘര്‍ഷം; 20 പേര്‍ക്കെതിരേ കേസ്

ചങ്ങനാശ്ശേരി: ഉല്‍സവ സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് സിപിഎം-ബിജെപി സംഘട്ടനമുണ്ടായ തൃക്കൊടിത്താനം പ്രദേശം ശാന്തമായി. പോലിസ് സന്ദര്‍ഭോചിതമായി ഇടപെട്ടതിനാല്‍ കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ കണ്ടാല്‍ അറിയാവുന്ന 20 സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ക്കെതതിരേ തൃക്കൊടിത്താനം പോലിസ് കേസെടുത്തിട്ടുണ്ട്.ഉല്‍സവത്തിനാവശ്യമായ പാല്‍ വാങ്ങിയതിലെ അഴിമതി സംബന്ധിച്ചു കമ്മിറ്റി അംഗങ്ങളില്‍ ചിലര്‍ ചോദ്യം ചെയ്യുകയും എന്നാല്‍ പ്രശ്‌നം വഷളാകാതിരിക്കാന്‍ നേതാക്കള്‍  ഇടപെട്ട് പരിഹരാമുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിറ്റേന്ന് ക്ഷേത്രത്തിനു സമീപം നില്‍ക്കുകയായിരുന്ന  ദേശാഭിമാനി ലേഖകന്‍ രഞ്ജിത് ഉള്‍പ്പെടെയുള്ളവരെ ഏതാനുംപേര്‍ സംഘംചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നു പറയുപ്പെടുന്നു. തുടര്‍ന്നു അഞ്ചോളം വീടുകള്‍ക്കു നേരെയും അക്രമണം അഴിച്ചു വിട്ടു. ചങ്ങനാശ്ശേരി ഡിവൈഎസ്പി കെ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് ശക്തമായ പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it