kasaragod local

സംഘര്‍ഷം; 13 പേര്‍ക്കെതിരേ കേസ്

ആദൂര്‍: അഡൂര്‍ കോരിക്കണ്ടത്ത് ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 13 പേര്‍ക്കെതിരേ ആദൂര്‍ പോലിസ് കേസെടുത്തു. ബിജെപി പ്രവര്‍ത്തക രമണിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ ശിവപ്പ നായക്ക്, ചന്ദ്ര എന്നിവര്‍ക്കെതിരേയും സിപിഎം പ്രവര്‍ത്തകന്‍ ഗംഗാധരനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നാരായണന്‍, പ്രഭാകരന്‍ തുടങ്ങി എട്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തു.
സിപിഎം പ്രവര്‍ത്തകന്‍ ചന്ദ്രശേഖരനെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ രാജു, മഹേഷ് തുടങ്ങിയവര്‍ക്കെതിരേയും കേസെടുത്തു.
Next Story

RELATED STORIES

Share it