kozhikode local

സംഘര്‍ഷം നിലനില്‍ക്കുന്ന ഓര്‍ക്കാട്ടേരി മേഖലയില്‍ വീണ്ടും ബോംബേറ്‌

വടകര: സംഘര്‍ഷം നിലനില്‍ക്കുന്ന ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലയില്‍ വീണ്ടും ബോംബേറ്. ഏറാമല പഞ്ചായത്തിലെ തട്ടോളിക്കര മണലോടി പാലത്തിന് സമീപമുള്ള റോഡില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന സംഘത്തിന് നേരെയാണ് ബോംബാക്രമം നടന്നത്.
തിങ്കളാഴ്ച രാത്രി 10.30ന് അഞ്ച് ഉഗ്രശേഷിയുളള സ്റ്റീല്‍ ബോംബുകളാണ് ബൈക്കിലെത്തിയ സംഘം എറിഞ്ഞത്. ബോംബ് പൊട്ടി കല്ല് തെറിച്ച് അടുത്തവീടായ തിരുകൊയിലോത്ത് കല്യാണി നിവാസില്‍ കുമാരന്റ വീടിന്റെ ജനല്‍പാളി തകര്‍ന്നു. കുമാരന്‍ സിപിഐ പ്രവര്‍ത്തകനാണ്. ബോംബെറിന്റെ ഉന്നം തെറ്റിയതിനാല്‍ സ്ഥലത്തുണ്ടായിരുന്ന ആറോളം പേര്‍ പരുക്കില്ലാതെ രക്ഷപെട്ടു. എടച്ചേരി എസ്‌ഐ കെ പ്രദീപ് കുമാറും സംഘവും സ്ഥലത്തെത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു.
സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി പഞ്ചായത്ത് സിക്രട്ടറി എംപി മന്‍മദന്‍ ആരോപിച്ചു. പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ പോലിസ് ശാസത്രീയ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it