Flash News

സംഘപരിവാറിനെ പിന്തുണച്ച് ഹരിയാന മുഖ്യമന്ത്രി;പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ടവയല്ല നമസ്‌കാരം

സംഘപരിവാറിനെ പിന്തുണച്ച് ഹരിയാന മുഖ്യമന്ത്രി;പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ടവയല്ല നമസ്‌കാരം
X
ചണ്ഡീഗഢ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ മുസ് ലിങ്ങളുടെ വെള്ളിയാഴ്ച നമസ്‌കാരം തടസപ്പെടുത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ പിന്തുണച്ച് ഹരിയാന മുഖ്യമന്ത്രി. പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ടവയല്ല നമസ്‌കാരമെന്നാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പ്രസ്താവന.



'പള്ളിയിലോ പ്രത്യേകം നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലോ ആണ് നമസ്‌ക്കാരം നടത്തേണ്ടത്. അവിടെ സ്ഥലക്കുറവുണ്ടെങ്കില്‍ മാത്രമാണ് പുറത്തേക്ക് മാറ്റേണ്ടത്. പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ടവയല്ല ഇതൊന്നും. എതിര്‍പ്പില്ലെങ്കില്‍ പൊതുസ്ഥലങ്ങളില്‍ ചെയ്യുന്നത് കൊണ്ട് പ്രശ്‌നമില്ല. പക്ഷെ ഏതെങ്കിലും വിഭാഗത്തില്‍ നിന്നും എതിര്‍പ്പുണ്ടായാല്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പൊതുസ്ഥലങ്ങളില്‍ നമസ്‌ക്കരിക്കുന്നത് ഇപ്പോള്‍ വര്‍ദ്ധിച്ചു വരികയാണ്-എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
സംയുക്ത് ഹിന്ദു സംഘര്‍ഷ് സമിതി എന്ന പേരില്‍ സംഘടിച്ചെത്തിയവരാണ് പൊതുസ്ഥലങ്ങളിലെ നമസ്‌കാരത്തിനെതിരെ രംഗത്തെത്തിയത്. അഖില്‍ ഭാരതീയ ഹിന്ദു ക്രാന്തി ദള്‍, ബജ്‌റംഗ് ദള്‍, ശിവസേന, ഹിന്ദു സേന, സ്വദേശി ജാഗരണ്‍ മഞ്ച്, ഗുരുഗ്രാം സാംസ്‌കൃതിക് ഗൗരവ് സമതി തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നുള്ള സംയുക്ത സമിതിയാണ് ഹിന്ദു സംഘര്‍ഷ് സമിതി.
Next Story

RELATED STORIES

Share it