Pathanamthitta local

സംഘപരിവാര സംഘടനകള്‍ അതിക്രമം അവസാനിപ്പിക്കണം: ഡിവൈഎഫ്‌ഐ

പത്തനംതിട്ട: ജില്ലയില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ആസൂത്രിത കലാപത്തിന് നീക്കം നടക്കുന്നതായി ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം വി സഞ്ചുവും സെക്രട്ടറി അഡ്വ കെ യു ജനീഷ് കുമാരും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇതവസാനിപ്പിക്കാന്‍ ബിജെപി, ആര്‍എസ്എസ് നേതൃത്വങ്ങള്‍ തയ്യാറാകണം. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ വികാസ് യാത്രക്ക് ശേഷം ജില്ലയില്‍ വ്യാപകമായ അതിക്രമങ്ങളാണ് നടന്നത്. കുമ്പനാട് പെന്തകോസ്ത് സഭക്കെതിരെ നടന്ന ആക്രമണം ഇതിന്റെ ഭാഗമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ  അതിക്രമങ്ങളുണ്ടായി. പതാകകള്‍ നശിപ്പിച്ചു. അതിക്രമങ്ങളില്‍ നിന്നും സംഘപരിവാര്‍ സംഘടനകള്‍ പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രതിരോധ സമരം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് അഞ്ചിന് കുമ്പനാട് ജങ്ഷനില്‍ യുവജന സദസ് സംഘടിപ്പിക്കും. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ എം ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്‌ഐ സംസ്ഥാന സമിതിയംഗം പി ബി സതീഷ് കുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it