palakkad local

സംഘപരിവാര വളര്‍ച്ചയില്‍ മതേതര പാര്‍ട്ടികളുടെ പങ്കു വ്യക്തം: സോളിഡാരിറ്റി

സെമിനാര്‍പാലക്കാട്: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ‘മതസ്വാതന്ത്ര്യം, പൗരാവകാശം: യൗവനം കേരളത്തിന് കാവലാവുകകാംപയിനിന്റെ ഭാഗമായി നടന്ന  സംഘപരിവാര അധീശ പ്രത്യയശാസ്ത്രം: വളര്‍ച്ചയും വഴികളും ‘ എന്ന സെമിനാര്‍ പ്രശസ്ത ചിന്തകനും സാമൂഹിക വിമര്‍ശകനുമായ ഡോ. പി കെ പോക്കര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് സംഘപരിവാറിന്റെ വളര്‍ച്ചയില്‍ മതേതര പാര്‍ട്ടികള്‍ക്കുള്ള പങ്ക് പൊതുമണ്ഡലത്തില്‍ വ്യക്തമാണെന്ന് സോളിഡാരിറ്റി സെമിനാര്‍ അഭിപ്രായപ്പെട്ടു.  ഇന്ന് ഈ പ്രത്യയശാസ്ത്രം മനുഷ്യര്‍ക്കെതിരായ അക്രമണങ്ങളായും ഹിംസകളായും നമുക്കിടയിലേക്ക് എത്തിയിരിക്കുന്നു. ഇപ്പേള്‍ ഇതിനെതിരെ പ്രതിരോധങ്ങള്‍ രൂപപ്പെട്ടാലേ നമ്മുടെ ജനാധിപത്യം സംരക്ഷിക്കപ്പെടുകയുള്ളൂ എന്നും പാലക്കാട് ടോപ്പ് ഇന്‍ ടൗണ്‍ ഹാളില്‍ നടന്ന സെമിനാറല്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ രാജ്യത്തെ മതേതര പൊതുമണ്ഡലവും മതേതര പാര്‍ട്ടികളും സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് വലുതാണെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി എം സാലിഹ് പറഞ്ഞു. സംഘശക്തികളുടെ ഇസ് ലാംഭീതി പ്രചാരണങ്ങള്‍ പൊതുമണ്ഡലവും പാര്‍ട്ടികളും ഏറ്റെടുക്കുകയാണ്. ഇതിനെ പരസ്പര സഹകരണങ്ങളും സൗഹൃദങ്ങളും വളര്‍ത്തി പ്രതിരോധിക്കാനാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈസ്. പ്രസിഡന്റ് സമദ് കുന്നക്കാവ് വിഷയാവതരണം നടത്തി. പ്രശസ്ത അംബേദ്കറിസ്റ്റ് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി കെ  അബുജാക്ഷന്‍, പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എംഇഎസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂര്‍, സാമൂഹിക ചിന്തകന്‍ സണ്ണി എം കപിക്കാട്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി, എഴുത്തുകാരനും ചിന്തകനുമായ സി ദാവൂദ്, സിനിമാ സംവിധായകനും സാമൂഹിക പ്രവര്‍ത്തകനുമായ കെ  പി ശശി, പാലക്കാട് സൗഹൃദ വേദി ജനറല്‍ കണ്‍വീനര്‍ അഡ്വ. മാത്യു തോമസ്, ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹക്കിം നദ് വി എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു. സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ സ്വാഗതം പറഞ്ഞു.
Next Story

RELATED STORIES

Share it