സംഘപരിവാര നിയന്ത്രിത സര്‍വകലാശാല കേരളത്തിനു ഭീഷണി: കാംപസ് ഫ്രണ്ട്

കോഴിക്കോട്: കാസര്‍കോട് ജില്ലയില്‍ സംഘപരിവാര നിയന്ത്രണത്തില്‍ കേന്ദ്ര സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത് കേരളത്തിനു ഭീഷണിയാണെന്നു കാംപസ് ഫ്രണ്ട് സംസ്ഥാന ജന. സെക്രട്ടറി എ എസ് മുസമ്മില്‍. യുജിസി നിയമങ്ങള്‍ അട്ടിമറിച്ച് യൂനിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം സംഘപരിവാരത്തിന് വിട്ടുകൊടുത്ത നടപടി ചോദ്യം ചെയ്യപ്പെടണം. യൂനിവേഴ്‌സിറ്റിയുടെ ചെയ്തികളെ എതിര്‍ക്കുന്നവരെ അറസ്റ്റ് ചെയ്തും അച്ചടക്കനടപടികളെടുത്തും ഭീഷണിപ്പെടുത്തുകയാണ്. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് കേരളാ പോലിസിന്റെ ഒത്താശയോടെ സംഘപരിവാരം അനായാസമായി സര്‍വകലാശാലകള്‍ കൈയടക്കുന്നുവെന്നതു വാര്‍ത്തപോലുമാവുന്നില്ല. നാഗരാജ് എന്ന ദലിത് വിദ്യാര്‍ഥിയെ അന്യായമായി അറസ്റ്റ് ചെയ്തു. ഇതിനെതിരേ പ്രതികരിച്ച അധ്യാപകന്‍ പ്രസാദ് പന്ന്യനെതിരേയും പ്രതികാരനടപടി സ്വീകരിച്ചു. തെറ്റായ നടപടികള്‍ക്കെതിരേ പ്രതിഷേധം ഉയരണമെന്നും ഇരകളാക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പിന്തുണ നല്‍കണമെന്നും മുസമ്മില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it