Thiruvananthapuram

സംഘപരിവാര ആക്രമണം പ്രതിഷേധം ശക്തം; ബി.ജെ.പി. ജില്ലാ സെക്രട്ടറിയെ അറസ്റ്റ്‌ചെയ്തു വിട്ടയച്ചു

തിരുവനന്തപുരം: കരമന നിറമണ്‍കര ടി.വി.എസ് ഷോറുമിനു നേരെ നടന്ന ആക്രമത്തോടനുബന്ധിച്ച ബി.ജെ.പി ജില്ലാ സെക്രട്ടറിയെ കരമന പോലിസ് അറസ്റ്റു ചെയ്തു വിട്ടയച്ചു. ജില്ലാ സെക്രട്ടറി കൈമനം ചന്ദ്രനെയാണ് പോലിസ് അറസ്റ്റു ചെയ്തത്.  കൈമനം ചന്ദ്രന്റെ നേതൃത്വത്തിലാണ് ഷോറുമില്‍ പിരിവിനായി ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയത്.  ആക്രമണത്തില്‍ പങ്കെടുത്ത 6 പേരെ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട. ഇതില്‍ അഞ്ചു പേരെ ഉടന്‍ പിടികൂടുമെന്ന് കരമനമ പോലിസ് പറഞ്ഞു. ബൈക്ക് ഷോറൂം അടിച്ചുതകര്‍ത്ത ആര്‍എസ്എസ്-സംഘപരിവാര്‍ അക്രമണത്തിമെതിരെ പ്രതിഷേധിച്ച് വ്യാപാരികള്‍ സംയുക്തമായി കടയടച്ച് ഹര്‍ത്താല്‍ ആചരിച്ചു. കരമന മുതല്‍ പാപ്പനംകോടുവരെയായിരുന്നു ഹര്‍ത്താല്‍. കടയുടമ തെളിവുസഹിതം പരാതി നല്‍കിയിട്ടും നടപടിയെടുക്കാനോ, തുടരന്വേഷണം നടത്താനോ തയാറാകാതെ കരമന പൊലീസ് ഒഴിഞ്ഞുമാറുകായാണെന്ന് വ്യാപാരികള്‍ പറയുന്നു. പിടികൂടിയ ആര്‍.എസ്.എസ്-ബിജെപി നേതാവ് കൈമനം സ്വദേശി ചന്ദ്രനെ ഒത്തുകളിയുടെ ഭാഗമായി പോലീസ് വിട്ടയച്ചതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഭീഷണിപ്പെടുത്തിയതിനുള്ള കുറ്റം മാത്രമാണ് പോലിസ് ചുമത്തിയിട്ടുള്ളത്. സി.സി.ടി.വി ദൃശ്യ്ങ്ങള്‍ വ്യക്തമല്ലെന്നാണ് പോലിസ് ഭാഷ്യം.സംഭാവന നല്‍കാത്തതിന്റെ പേരില്‍ ആര്‍എസ്എസുകാര്‍ വാഹനഷോറൂം അടിച്ചുതകര്‍ത്ത സംഭവം പ്രദേശത്തെ വ്യാപാരികളെയും ജനങ്ങളെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ശ്രീകൃഷ്ണ ജയന്തിയുടെ പേരില്‍ ലക്ഷക്കണക്കിന് രൂപയാണ് ആര്‍.എസ്.എസ്-ബി.ജെ.പി. പ്രവര്‍ത്തകര്‍  വ്യാപാരികളില്‍നിന്ന് ഭീഷണിപ്പെടുത്തി പിരിച്ചെടുത്തത്.  വഴങ്ങാത്തവര്‍ക്കെതിരെ  ഭീഷണിയുണ്ട്. ഞായറാഴ്ച രാവിലെയാണ് ഷോറൂം തകര്‍ത്ത വിവരം നാട്ടുകാര്‍ അറിയുന്നത്.  വന്‍ മുതല്‍മുടക്കി നിര്‍മിച്ച സ്ഥാപനത്തിന്റെ വിലപിടിപ്പുള്ള ഗ്ലാസുകളെല്ലാം ആക്രമത്തില്‍ തകര്‍ത്തു.  ഷോറൂമിനകത്തെ വാഹനങ്ങള്‍ക്കും അക്രമത്തില്‍ കേടുപാടുണ്ടായി. എന്നാല്‍, സംഭവത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ നിസ്സാരവല്‍ക്കരിക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട.പതിനഞ്ചോളം പേര്‍ അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. കതിരേശന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കതിര്‍ ടി.വി.എസ്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് ബാന്‍ഡ് സെറ്റിന്റെ സ്പാണ്‍സര്‍ഷിപ്പിനായി ബി.ജെ.പി. സംഘം 25,000 രൂപയാണ് ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it