Flash News

സംഘപരിവാര അനുഭാവികളുടെ എഡിറ്റിങ് : മലബാര്‍ കലാപ ചരിത്രം വിക്കിപീഡിയയില്‍ വളച്ചൊടിക്കുന്നു.

സംഘപരിവാര  അനുഭാവികളുടെ  എഡിറ്റിങ് : മലബാര്‍ കലാപ ചരിത്രം വിക്കിപീഡിയയില്‍  വളച്ചൊടിക്കുന്നു.
X


എ പി വിനോദ്

കാഞ്ഞങ്ങാട്: സംഘപരിവാര പ്രവര്‍ത്തകര്‍ വിക്കിപീഡിയയിലൂടെ മലബാര്‍ കലാപ ചരിത്രം വളച്ചൊടിക്കുന്നു. സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന ഏടായ മലബാര്‍ കലാപത്തിന്റെ യഥാര്‍ഥ വസ്തുതകള്‍ മറച്ചുവയ്ക്കാനുള്ള ശ്രമമാണു നടക്കുന്നത്. ജന്മി-കുടിയാന്‍ സമരമായി ചരിത്രത്തില്‍ വിലയിരുത്തപ്പെട്ട മലബാര്‍ കലാപം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായാണു കണക്കാക്കപ്പെടുന്നത്. മലബാര്‍ കലാപം ഹിന്ദുക്കള്‍ക്കു നേരെയുള്ള സായുധകലാപമായിട്ടാണ് വ്യാഖ്യാനിച്ചിരിക്കുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മലബാര്‍ ലഹളയെ, ജിഹാദ് അന്നു മുതല്‍ തുടങ്ങിയതാണ് എന്നു വ്യാഖ്യാനിക്കുമ്പോള്‍ അണികള്‍ വിക്കിപീഡിയയില്‍ കയറി ചരിത്രത്തെ എഡിറ്റ് ചെയ്ത് മലബാര്‍ കലാപത്തെ വര്‍ഗീയവല്‍ക്കരിക്കുകയാണ്. ഒക്‌ടോബര്‍ 10ന് മലബാര്‍ കലാപം സംബന്ധിച്ച് വിക്കിപീഡിയയില്‍ എഡിറ്റിങ് നടന്നിട്ടുണ്ട്. നിലവില്‍ മലബാര്‍ കലാപത്തെക്കുറിച്ചു വിക്കിപീഡിയയിലുള്ള വിവരണങ്ങളില്‍ പ്രശ്‌നങ്ങളുണ്ട്. ഖിലാഫത്ത് സമരത്തിന്റെ ഭാഗമായി മലബാറില്‍ ഉയര്‍ന്നുവന്ന ബ്രിട്ടിഷ് വിരുദ്ധ സമരമായി കലാപത്തെ അതില്‍ കാണുന്നില്ല. മറിച്ച് ഹിന്ദുക്കളെ ബോധപൂര്‍വം മതം മാറ്റിയതായും ഹിന്ദുക്കള്‍ നാടുവിട്ടതായുമുള്ള വിവരങ്ങളാണ് ഉള്ളത്.
ഖിലാഫത്ത് സമരകാലത്ത് സമരത്തിന് നേതൃത്വം വഹിച്ചിരുന്ന എം പി നാരായണമേനോനെ പോലുള്ളവരെ കുറിച്ച് പരാമര്‍ശമില്ല. മാപ്പിളകലാപത്തിന്റെ ഭാഗമായി നിരവധി മുസ്‌ലിംകളാണ് ബ്രിട്ടിഷ് അധികൃതരാല്‍ പീഡിപ്പിക്കപ്പെട്ടത്. ഇതും പരാമര്‍ശിക്കുന്നില്ല. രാഷ്ട്രീയലാഭത്തിനായി സംഘപരിവാര അനുഭാവികള്‍ വിക്കിപീഡിയ എഡിറ്റ് ചെയ്ത് വര്‍ഗീയമായി ഉപയോഗിക്കുകയാണ്. ആലി മുസ്‌ല്യാര്‍, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കൊന്നാര തങ്ങള്‍, അവേക്കര്‍ മുസ്‌ല്യാര്‍, കാരാട്ട് മൊയ്തീന്‍ ഹാജി തുടങ്ങി നിരവധി പ്രമുഖരാണ് ഖിലാഫത്ത് സമരവുമായി ബന്ധപ്പെട്ട് രക്തസാക്ഷികളായത്.
ചൗരിചൗരാ സമരം അടക്കമുള്ളവയെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി കൊണ്ടുനടന്നവര്‍ മലബാര്‍ ലഹളയെയും വാഗണ്‍ ട്രാജഡിയെയും വിസ്മരിച്ചത് ചരിത്ര ധ്വംസനമാണ് എന്നാണ് ഇഎംഎസ് അടക്കമുള്ളവര്‍ പറഞ്ഞത്.
Next Story

RELATED STORIES

Share it