Districts

സംഘപരിവാര അതിക്രമം: എന്‍ഡബ്ല്യുഎഫ് പ്രതിഷേധിച്ചു

തിരുവനന്തപുരം: സ്ത്രീകള്‍ക്കു നേരെ സംഘപരിവാരം നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് നാഷനല്‍ വിമന്‍സ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരത്തില്‍ പ്രകടനം നടത്തി. മണക്കാട് നിന്നാരംഭിച്ച പ്രകടനം ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. തുടര്‍ന്നു ചേര്‍ന്ന കോര്‍ണര്‍ യോഗം സംസ്ഥാന പ്രസിഡന്റ് നസീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസവും ചരിത്രവും ശാസ്ത്രവും ഗവേഷണവുമെല്ലാം അബദ്ധജടിലമായ കഥകള്‍ മെനഞ്ഞ് മലിനമാക്കിയ സംഘപരിവാരം ഇപ്പോള്‍ സ്ത്രീകള്‍ക്കു നേരെ തിരിഞ്ഞിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.
സാമൂഹികപ്രവര്‍ത്തകയായ സോണി സോറിക്കു നേരെ കഴിഞ്ഞദിവസം നടന്ന ആക്രമണം ഇതില്‍ ഒടുവിലത്തേതാണ്. അംബാനിക്കും അദാനിക്കും നാടിനെ വിറ്റ് പണം വാങ്ങിയ ദേശവിരുദ്ധരായ ബിജെപി സര്‍ക്കാര്‍ നിരപരാധികളായ ജെഎന്‍യുവിലെ വിദ്യാര്‍ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് മാജിദ നിസാം അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം റജീന ്‌നയാസ്, ജില്ലാ സെക്രട്ടറി അസീന സിദ്ദീഖ് സംസാരിച്ചു.
Next Story

RELATED STORIES

Share it