Pathanamthitta local

സംഘപരിവാര അജന്‍ഡയ്ക്ക് വിദ്യാഭ്യാസ വകുപ്പ് കുടപിടിക്കരുത് : എഐഎസ്എഫ്



പത്തംനതിട്ട: ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷങ്ങള്‍ പൊതുവിദ്യാലയങ്ങളിലൂടെ നടപ്പാക്കാനുള്ള കേന്ദ്രമാനവ വിഭവശേഷി വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം തൊണ്ട തൊടാതെ വിഴുങ്ങിയ സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നടപടി എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരാണെന്ന് എഐഎസ്എഫ് ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചു. രാജ്യത്തിന്റെ ചരിത്ര സത്യങ്ങളെ കേവലം മിത്തുകള്‍കൊണ്ട് മറച്ചു പിടിക്കാനുളള സംഘപരിവാര്‍ ഭരണകൂടത്തിന്റെ വര്‍ഗീയ അജണ്ടക്ക് കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ ഉപയോഗിക്കുന്നത് അപമാനകരമാണ്. സവര്‍ണ്ണ ഹൈന്ദവ താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര ഭരണാധികാരികളുടെ ഏജന്റായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മാറുന്നത് അപഹാസ്യമാണ്. വിവാദ സര്‍ക്കുലര്‍ പിന്‍വലിപ്പിക്കുവാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് സര്‍ക്കാര്‍  ആവശ്യപ്പെടണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it