malappuram local

സംഘപരിവാര അജണ്ട പൊളിച്ചടുക്കി ജില്ലാ പോലിസ്‌

നഹാസ് എം നിസ്്്താര്‍
മലപ്പുറം: ഹര്‍ത്താലിന്റെ മറവില്‍ കലാപം സൃഷ്ടിച്ച് മുതലെടുക്കാന്‍ ശ്രമിച്ച സംഘപരിവാര്‍ അജണ്ട പൊളിച്ചടുക്കിയത് ജില്ലാ പോലിസിന്റെ അന്വേഷണം മികവ്. യുവതയെ തെരുവിലിറക്കി സംഘര്‍ഷത്തിലാക്കാനുള്ള സംഘപരിവാര അജണ്ട അഞ്ചംഗ സംഘത്തിന്റെ അറസ്‌റ്റോടെയാണ് ജില്ലാ പോലിസ് പൊളിച്ചത്. ജില്ലാ പോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹറയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രവര്‍ത്തന വിജയമാണ് ജില്ലയെ കലാപഭൂമിയാക്കാന്‍ ഒരു വിഭാഗം നടത്തിയ ഗൂഢാലോചന പുറംലോകമറിഞ്ഞത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രനും സംഘവുമാണ് ഹര്‍ത്താലിന്റെ മറവില്‍ കലാപം ആസൂത്രണം ചെയ്ത സംഘത്തെ അകത്താക്കി ജില്ലയ്ക്ക്്് അഭിമാനമാവുകയായിരുന്നു.
ഹര്‍ത്താല്‍ ആഹ്വാനം വന്നതുമുതല്‍ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെ മുഴുവന്‍ സമൂഹമാധ്യമവും പരിശോധിച്ചു തുടങ്ങിയിരുന്നു. ജില്ലയില്‍ കലാപം ഉണ്ടാക്കാന്‍ മറ്റു ജില്ലയില്‍ നിന്നുള്ളവര്‍ എത്തിയതായ സൂചനയില്‍ അന്വേഷണ സംഘം ഹര്‍ത്താല്‍ ആസൂത്രണം ചെയ്തവരെ ദിവസങ്ങള്‍ക്കകം പിടികൂടി. അന്വേഷണസംഘത്തില്‍ പെരിന്തല്‍മണ്ണയിലെയും മഞ്ചേരിയിലേയും പോലിസുകാരായ സി പി മുരളി, എന്‍ ടി കൃഷ്ണകുമാര്‍, പി എന്‍ മോഹന കൃഷ്ണന്‍, എം മനോജ് കുമാര്‍, സി പി സന്തോഷ്, പി മോഹന്‍ദാസ്, ശശികുണ്ടറക്കാട്,കെ എ അസീസ്, സത്യന്‍, സജീവന്‍, മലപ്പുറം ഡിവൈഎസ്പി ജലീല്‍ എന്നിവരും സൈബര്‍ സെല്ലുമാണ് ഉണ്ടായിരുന്നത്. നിലവില്‍ അഞ്ചുപേര്‍ അറസ്റ്റിലായെങ്കിലും നിരവധി പേര്‍ നിരീക്ഷണത്തിലാണെന്ന് അന്വേഷണ സംഘം പറഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോഗിച്ചു കേരളത്തില്‍ ഇത്തരം സംഘങ്ങള്‍ നിരവധി ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
ഇവരെകൂടി കണ്ടെത്താന്‍ എറണാംകുളത്ത് ഹൈടെക്ക് സെല്ലിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നു വരുന്നുണ്ട്. എഡിജിപിയാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്.  ൈക്രം ബ്രാഞ്ചിന്റെ മറ്റൊരന്വേഷണവും ഇതിനോടൊപ്പം പുരോഗമിക്കുന്നുണ്ട്.
സമീപകാലത്തു മലബാറില്‍ കോളിളക്കം സൃഷ്ടിച്ച കേസുകളിലെല്ലാം മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ സാന്നിധ്യമുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കോളിളക്കം സൃഷ്ടിച്ച ചേലേമ്പ്ര ബാങ്ക് കവര്‍ച്ചകേസില്‍ ദിവസങ്ങള്‍ക്കകം തൊണ്ടിമുതലുകളുമായി പ്രതികളെ പിടിയിലാക്കിയതും  മലപ്പുറം ജില്ലയില്‍ നായകള്‍ക്കു തുടര്‍ച്ചയായി വെട്ടേല്‍ക്കുന്നത് തീവ്രവാദ സംഘങ്ങളുടെ പരിശീലനത്തിനിടെയാണെന്ന പ്രചാരണം ശക്തമായ കാലത്ത് ആശങ്കകള്‍ അകറ്റി അന്വേഷണ റിപോര്‍ട്ട് പുറത്തിറക്കിയതും അദ്ദേഹമായിരുന്നു.
ഇണചേരുന്ന സീസണില്‍ നായ്ക്കള്‍ കടിപിടി കൂടിയുണ്ടാവുന്ന മുറിവുകളാണ് ഇവയെന്നു ശാസ്ത്രീയ പരിശോധനയിലൂടെ അന്നു തെളിയിക്കപ്പെട്ടത്. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലും തുടര്‍ന്നു നടന്ന ബിബിന്‍ കൊലക്കേസിലും പ്രതികളെ വലയിലാക്കാന്‍ മോഹനചന്ദ്രന്റെ സംഘം നിര്‍ണായക പങ്കുവഹിച്ചു. കാസര്‍കോട് റിയാസ് മൗലവിയുടെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നതും ഇവര്‍ തന്നെ. അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസ് തെളിയിച്ചതും പ്രതികളെ വിദേശത്തുനിന്ന് തിരിച്ചെത്തിച്ചതും മോഹനചന്ദ്രന്റെ മിടുക്കുകൊണ്ടാണ്. കരുളായി വനത്തിലെ വെടിവെപ്പിനു മുമ്പും ശേഷവും കാട് അരിച്ചു പെറുക്കിയുള്ള പരിശോധനയുടെ നേതൃത്വം അദ്ദേഹത്തിനായിരുന്നു. സമൂഹമാധ്യമ ഹര്‍ത്താലിനു പിന്നില്‍ സംഘപരിവാര ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയതോടെ വാട്‌സ്ആപ്പിലൂടെ ഊഹാപോഹം പരത്തി കൂടുതല്‍ കുഴപ്പമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണ് തടയാനായതെന്ന് അന്വേഷണ സംഘം പറഞ്ഞു.
അതേസമയം, ഹര്‍ത്താല്‍ പ്രതിഷേധം വഴിതിരിച്ചുവിടാനുള്ളസംഘപരിവാര നീക്കമാണിതെന്നും സംശയിക്കപ്പൈടുന്നുണ്ട്്്.
Next Story

RELATED STORIES

Share it