സംഘപരിവാര്‍ നുണകളെ ശാസ്ത്രവല്‍ക്കരിച്ച് ബനാറസ് ഹിന്ദു സര്‍വകലാശാല

സംഘപരിവാര്‍ നുണകളെ ശാസ്ത്രവല്‍ക്കരിച്ച് ബനാറസ് ഹിന്ദു സര്‍വകലാശാല
X








ന്യൂഡല്‍ഹി: സംഘപരിവാര സംഘടനകള്‍ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ കാര്യങ്ങളെ ശാസ്ത്രവസ്തുതകളായി അവതരിപ്പിച്ച് ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പരീക്ഷാ ചോദ്യപേപ്പര്‍. കൗടില്യന്റെ അര്‍ഥശാസ്ത്രത്തിലെ ജിഎസ്ടിയുടെ സ്വഭാവങ്ങളെക്കുറിച്ച് പ്രബന്ധമെഴുതാനും ആഗോളവല്‍ക്കരണത്തെക്കുറിച്ച് സംസാരിച്ച ആദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞനാണ് മനുവെന്ന വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ എംഎ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കിയിരിക്കുന്നത്.
പൊളിറ്റിക്കല്‍ സയന്‍സിലെ സോഷ്യല്‍ പൊളിറ്റിക്കല്‍ തോട്ട്‌സ് ഇന്‍ ആന്‍ഷ്യന്റ് ആന്റ് മിഡീവല്‍ ഇന്ത്യ എന്ന പേപ്പറിലാണ് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വസ്തുതാവിരുദ്ധമായ ഇത്തരം ചോദ്യങ്ങള്‍ എന്തിനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അറിയില്ലെന്നും ഇത് സിലബസില്‍ ഇല്ലാത്ത ഭാഗമാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.  അതേസമയം, സര്‍വകലാശാല കാംപസിലെ ഡിപാര്‍ട്ട്‌മെന്റില്‍  ക്ലാസുകള്‍ക്കിടെ ഇവ പരാമര്‍ശിച്ചിരുന്നതായി കാംപസിലെ  വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രഫ. കൗശല്‍ കിഷോര്‍ എന്ന അധ്യാപകനാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയിരുന്നത്.
Next Story

RELATED STORIES

Share it