kannur local

സംഘപരിവാര്‍ താണ്ഡവമാടുമ്പോള്‍ കോണ്‍ഗ്രസിന് മൗനം: വിഎസ്

ഇരിട്ടി: കേന്ദ്ര ഭരണത്തിന്റെ തണലില്‍ സംഘപരിവാര്‍ വര്‍ഗീയത താണ്ഡവമാടുമ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇരിട്ടിയില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതര പാരമ്പര്യത്തെ കുറിച്ച് സംസാരിക്കുന്ന സാഹിത്യകാരന്‍മാരെ കൊന്നൊടുക്കുമ്പോഴും കേരള ഹൗസ് കൈയേറി ഭക്ഷണ സ്വാതന്ത്ര്യം ഹനിക്കുമ്പോഴും ഹൈക്കമാന്റോ ഉമ്മന്‍ചാണ്ടിയോ വോട്ട് ബാങ്ക് ഭയന്ന് ഒരക്ഷരം ഉരിയാടാന്‍ തയ്യാറാവുന്നില്ല. ഭക്ഷണ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റത്തിനെതിരേ അവസാന ശ്വാസം വരെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ പോരാടും. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ വര്‍ഗീയ ശക്തികളുടെ കേന്ദ്രമാവാതിരിക്കാന്‍ മതേതര ബോധമുള്ളവര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ ടി ജോസ് അധ്യക്ഷത വഹിച്ചു. കെ ശ്രീധരന്‍, എന്‍ ചന്ദ്രന്‍, സി പി മുരളി, ബാബുരാജ് ഉളിക്കല്‍, വൈ വൈ മത്തായി, പി ജയരാജന്‍, ടി കൃഷ്ണന്‍, ബിനോയ് കുര്യന്‍, ആലിക്കോയ മാസ്റ്റര്‍, കെ മുഹമ്മദലി സംസാരിച്ചു.
തളിപ്പറമ്പ്: ഉമ്മന്‍ചാണ്ടി പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍എസ്എസുകാരനുമാണെന്ന് വിഎസ് തളിപ്പറമ്പില്‍ പറഞ്ഞു. ആര്‍എസ്എസിനെ സഹായിക്കുന്ന സമീപനമാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം കോണ്‍ഗ്രസ് നടത്തുന്നത്. ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇത് വ്യക്തമാക്കുന്നത്. പരിപ്പില്ലാത്ത പരിപ്പുവടയും ഉഴുന്നില്ലാത്ത ഉഴുന്നുവടയും കഴിക്കേണ്ട ഗതികേടിലാണ് കേരളീയര്‍. ഉമ്മന്‍ചാണ്ടി ഭരണത്തില്‍ കേരളത്തില്‍ വിലക്കയറ്റം അതിരൂക്ഷമാണ്. സാധാരണക്കാര്‍ക്ക് ജീവിക്കാനാവാത്ത സ്ഥിതിയാണ്. റബ്ബറിന്റെ വിലയിടുവ് മൂലം മലയോരജനത ആത്മഹത്യയുടെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു. വി ജി സോമന്‍ അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി എംപി, പി ജയരാജന്‍, അഡ്വ. ജോര്‍ജ്ജ് തോമസ്, കെ എം ജോസഫ്, എം കരുണാകരന്‍, ജേക്കബ് ചൂരനോലി, വി വി ബാബുരാജ സംസാരിച്ചു.
Next Story

RELATED STORIES

Share it