kannur local

സംഘപരിവാരത്തിന് കനത്ത തിരിച്ചടി നല്‍കും: സതീശന്‍ പാച്ചേനി



കണ്ണൂര്‍: വര്‍ഗീയ പ്രചാരണം നടത്തുന്ന സംഘപരിവാരത്തിനെതിരേ കേരളം കനത്ത തിരിച്ചടി നല്‍കുമെന്നും യുവജനത ശക്തമായി പ്രതികരിക്കണമെന്നും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി. കണ്ണൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിശാ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമിത് ഷായും സംഘവും നടത്തുന്ന പ്രവര്‍ത്തനത്തിന് സൗകര്യങ്ങള്‍ ഒരുക്കിയ സിപിഎമ്മിന് കാലം മറുപടി നല്‍കും. ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് പി എ ഹരി അധ്യക്ഷത വഹിച്ചു. പി മാധവം, രമ്യ ഹരിദാസ്, സുധീഷ് മുണ്ടേരി, നൗഷാദ് ബ്ലാത്തൂര്‍, ഒ കെ പ്രസാദ്, അബ്ദുര്‍റഷീദ്, കെ ബിനോജ്, അമൃത രാമകൃഷ്ണന്‍, കെ കമല്‍ജിത്ത്, പി എം ഹാരിസ്, ഷമേജ് പെരളശ്ശേരി, വിപിന്‍ ഭരതന്‍, ബഷീര്‍ പള്ളിപ്പൊയില്‍, ഡോ. സരിന്‍ ഒറ്റപ്പാലം സംസാരിച്ചു.
Next Story

RELATED STORIES

Share it