Flash News

സംഘപരിവാരത്തിന്റെ തടങ്കലില്‍ അഞ്ജലി നേരിട്ടത് ഭീകര പീഡനം

കൊച്ചി: ഹിറ്റ്‌ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാംപിനെ അനുസ്മരിപ്പിക്കുന്ന പീഡനമുറകളാണു സംഘപരിവാര തടങ്കല്‍ പാളയത്തില്‍ നിന്നും മോചിതയായ അഞ്ജലിക്ക് നേരിടേണ്ടിവന്നതെന്ന് എന്‍സിഎച്ച്ആര്‍ഒ. അഞ്ജലിക്ക് തുടര്‍ന്നും എന്‍സിഎച്ച്ആര്‍ഒ   നിയമപരിരക്ഷ നല്‍കുമെന്നും സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയും സെക്രട്ടറി എ എം ഷാനവാസും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 64 ഓളം പെണ്‍കുട്ടികളെ പാര്‍പ്പിച്ച് മാനസികവും ശാരീരികവുമായി പീഡിപ്പിച്ച തൃപ്പൂണിത്തുറയിലെ ഘര്‍വാപസി കേന്ദ്രമടക്കം ആര്‍എസ്എസിന്റെ നിയന്ത്രണത്തിലാണു നടത്തുന്നത്. മംഗലാപുരത്തെ അജ്ഞാത കേന്ദ്രത്തില്‍ അഞ്ജലിക്ക് ക്രൂരമായ പീഡനമുറകളാണ് ഉണ്ടായതെന്ന് അവര്‍ തന്നെ വെളിപ്പെടുത്തിയത് ഞെട്ടലുളവാക്കുന്നതാണ്. ഇതര മതസ്ഥനുമായുള്ള പ്രണയവും വിവാഹവും ഇഷ്ടമതം സ്വീകരിക്കുന്നതും ജനാധിപത്യ- മനുഷ്യാവകാശ സ്വാതന്ത്ര്യമാണ്. ഇത് കുറ്റകരമായി കാണുന്ന സംഘപരിവാര നീക്കം കറകളഞ്ഞ ഫാഷിസമാണ്. ഇത് നവോത്ഥാന കേരളത്തിന് ഭൂഷണമല്ല. ഡോ. ഹാദിയയും തൃപ്പൂണിത്തുറയിലെ പീഡനകേന്ദ്രത്തില്‍ ഇരയായ ഡോ. ശ്വേതയും മരണത്തെപ്പോലും മുഖാമുഖം കണ്ടവരാണ്. എറണാകുളം, തൃശൂര്‍, മംഗലാപുരം എന്നിവിടങ്ങളിലെ രഹസ്യകേന്ദ്രത്തില്‍വച്ച് സംഘപരിവാര മര്‍ദനത്തിന് ഇരയായി കഴിഞ്ഞ നാളുകളില്‍ തൃശൂര്‍ അരിയന്നൂര്‍ സ്വദേശി അഞ്ജലിക്കും സമാനമായ ദുരനുഭവമാണ് ഉണ്ടായത്. പ്രണയത്തെ കുറ്റകൃത്യമായി പ്രഖ്യാപിക്കുന്ന സംഘപരിവാരത്തിന്റെ ജനാധിപത്യ മനുഷ്യാവകാശ വിരുദ്ധമായ ഫാഷിസ്റ്റ് നീക്കങ്ങള്‍ക്കെതിരേ എന്‍സിഎച്ച്ആര്‍ഒ ശക്തമായി പൊരുതുമെന്നും ഇവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it