സംഘപരിവാരം ഹൈന്ദവ സംസ്‌കാരത്തെ കളങ്കപ്പെടുത്തുന്നു: കെ പി രാമനുണ്ണി

ന്യൂഡല്‍ഹി: സംഘപരിവാരത്തിന്റെ വര്‍ത്തമാനകാല പ്രവര്‍ത്തനം ഹൈന്ദവ സംസ്‌കാരത്തിന് വിരുദ്ധമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് കെ പി രാമനുണ്ണി. ഡല്‍ഹി കെഎംസിസി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വര്‍ഗീയതക്കെതിരേയുള്ള സന്ദേശമാണ് തന്നെ അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ട ദൈവത്തിന്റെ പുസ്തകം എന്ന നോവല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
മുസ്‌ലിമായതിന്റെ പേരില്‍ അറുംകൊല ചെയ്ത ജുനൈദിന്റെ കുടുംബത്തിന് എന്റെ അവാര്‍ഡ് തുക നല്‍കുന്നത് ഭരണകൂടത്തിന്റെ ഫാഷിസ്റ്റു മനോഭാവത്തിനെതിരേയുള്ള തന്റെ പ്രതിഷേധമാണ്. യഥാര്‍ഥ ഹിന്ദുക്കള്‍ സംഘപരിവാരത്തിനെതിരാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
കെഎംസിസിയുടെ ഉപഹാരം അഡ്വ. ഹാരിസ് ബീരാന്‍ അദ്ദേഹത്തിന് നല്‍കി. സ്വീകരണ യോഗം എം കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. ഹാരിസ് ബീരാന്‍ അധ്യക്ഷത വഹിച്ചു.
മാധ്യമപ്രവര്‍ത്തകരായ ജോമിതോമസ്്, ഹസനുല്‍ ബന്ന, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാര്‍, ജന. സെക്രട്ടറി സി കെ സുബൈര്‍, പി പി ഹാലിഖ്, ശംസുദ്ദീന്‍ ചെന്നൈ, ഖാലിദ് മങ്കാവ് സംസാരിച്ചു.




Next Story

RELATED STORIES

Share it