സംഘപരിവാരം പ്രചരിപ്പിക്കുന്ന വിദ്വേഷത്തിന്റെ പ്രതിഫലനം: സിപിഎം

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മധ്യവയസ്‌കനെ വെട്ടിപ്പരിക്കേല്‍പിച്ച്  ചുട്ടുകൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം. മനുഷ്യര്‍ക്ക് എങ്ങനെ ഇത്തരത്തില്‍ ക്രൂരരാവാന്‍ കഴിയുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചോദിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും മമത പറഞ്ഞു. സംഘപരിവാരം പ്രചരിപ്പിക്കുന്ന വിദ്വേഷത്തിന്റെയും വര്‍ഗീയ അന്തരീക്ഷത്തിന്റെയും പ്രതിഫലനമാണ് രാജസ്ഥാനിലെ  കൊലപാതകമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സംഘപരിവാരം പടര്‍ത്തിവിട്ട വിഷം നിറഞ്ഞ മനസ്സുകളാണ് കൊലപാതകത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് വക്താവ് സല്‍മാന്‍ അനീസ് സോസ് പറഞ്ഞു. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ സംഘപരിവാര ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. മുസ്‌ലിംകളെ ലക്ഷ്യംവച്ച് ആക്രമണം നടത്തുന്നവര്‍ക്ക് മുഖ്യമന്ത്രി വസുന്ധര രാജെയും ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കട്ടാരിയയും സംരക്ഷണം നല്‍കുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. വീഡിയോ ദൃശ്യം മനസ്സ് മരവിപ്പിക്കുന്നതാണെന്ന് രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞു.
Next Story

RELATED STORIES

Share it