thrissur local

സംഘട്ടനം: 24 പേര്‍ക്കെതിരേവധശ്രമത്തിന് കേസെടുത്തു

തൃപ്രയാര്‍: വലപ്പാട് ബീച്ചില്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹസല്‍ക്കാര ചടങ്ങിനിടെ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് 24 പേര്‍ക്കെതിരെ വധശ്രമത്തിന് വലപ്പാട് പൊലീസ് കേസെടുത്തു. കാറ്ററിംഗ് ജീവനക്കാരനും തളിക്കുളം തമ്പാന്‍കടവ് സ്വദേശിയുമായ മയൂര്‍ വീട്ടില്‍ അജയ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വലപ്പാട് കോടന്‍വളവ് സ്വദേശികളായ പ്രണവ്, സഞ്ജിത്ത്, ഷൈരജ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് ഇരുപതുപേര്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രണവ്, സഞ്ജിത്ത്, ഷൈരജ് എന്നിവരെ സംഘട്ടനം നടന്ന ഓഡിറ്റോറിയത്തില്‍ നിന്നും മറ്റൊരു പ്രതിയെ വലപ്പാട് നിന്നും പോലിസ് കഴിഞ്ഞ ദിവസംതന്നെ പിടികൂടിയിരുന്നു. സംഭവത്തിന് പിന്നാലെ അക്രമിസംഘത്തില്‍പ്പെട്ടവര്‍ക്ക് നേരെ രാത്രിയോടെ എതിര്‍സംഘവും ആക്രമണം നടത്തി. സാരമായി പരിക്കേറ്റ ഒരാള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുസംഭവങ്ങളിലും ഉള്‍പ്പെട്ടവരെ പിടികൂടാന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.വലപ്പാട് ബീച്ച് ചിത്ര ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.  മേശ വൃത്തിയാക്കിയില്ലെന്ന് ആരോപിച്ച് ഏതാനും പേര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്ക് ചിതറിയോടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവര്‍ മദ്യപിച്ചിരുന്നതായാണ് പോലീസ് പറയുന്നത്.
Next Story

RELATED STORIES

Share it