സംഘട്ടനം, കൊല: 17 പേര്‍ക്ക് ജീവപര്യന്തം

രാജ്ഗഢ് (മധ്യപ്രദേശ്): 2007 ല്‍ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോടതി 17 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എതിര്‍ വിഭാഗത്തില്‍പ്പെട്ട മറ്റു 14 പേരെ 10 കൊല്ലത്തെ തടവിനു ശിക്ഷിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഏറ്റുമുട്ടല്‍ നടന്നത്. രാംപ്രസാദ് ഭംഗി എന്ന ആളാണ് കൊല്ലപ്പെട്ടിരുന്നത്.
രാജ്ഗഢ് ജില്ലയിലെ ഖജൂറിയ ഗ്രാമത്തിലായിരുന്നു സംഘട്ടനം. 2007 സപ്തംബര്‍ നാലിനായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒരു വിഭാഗത്തിലെ 37 പേര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തിരുന്നത്. ഇതില്‍ നാലു പ്രതികള്‍ വിചാരണ കാലത്ത് മരിച്ചു. ബാക്കിയുള്ളവരെ വെറുതെവിട്ടു. ജീവപര്യന്തം തടവനുഭവിക്കുന്നവര്‍ 15,500 രൂപ വീതം പിഴയടയ്ക്കണം.
എതിര്‍ വിഭാഗത്തിലെ 40 പേ ര്‍ക്കെതിരേയാണ് കേസെടുത്തിരുന്നത്. ഇതില്‍ 14 പേരെ ശിക്ഷിച്ചു. ബാക്കിയുള്ളവരെ വിട്ടയച്ചു. ശിക്ഷിക്കപ്പെട്ടവര്‍ 9,000 രൂപ വീതം പിഴയടയ്ക്കണം.
Next Story

RELATED STORIES

Share it