സംഘടനകളെ നിരോധിക്കണമോ എന്ന് പറയാനില്ല: കാന്തപുരം

ന്യൂഡല്‍ഹി: ഏതെങ്കിലും സംഘടനകളെ നിരോധിക്കണമോ വേണ്ടയോ എന്നു പറയാന്‍ താന്‍ ആളല്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. ഏതെങ്കിലും സംഘടനകളെ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദ സ്വഭാമുള്ള സംഘടനകളെ നിരോധിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. ഇക്കാര്യത്തില്‍  ആരുടേയും പേര് പറയേണ്ട ആവശ്യമില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ല എന്നേ പറയാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
യത്തീംഖാനകളെ ബാലനീതി നിയമം വഴിപ്രത്യേക സംവിധാനത്തിലേക്ക് കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും കാന്തപുരം പറഞ്ഞു. യത്തീംഖാനകളെ ബാലനീതി നിയമത്തിനു കീഴിയില്‍  രജിസ്റ്റര്‍  ചെയ്യിപ്പിച്ച് സങ്കീര്‍ണമാക്കേണ്ടതില്ല. നിലവില്‍  അവയെ നിയന്ത്രിക്കുന്ന ബോര്‍ഡിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി സര്‍ക്കാര്‍ അനാഥകളുടെ ജീവിതം സുഭദ്രമാക്കാനുള്ള ശ്രമമാണ് നടത്തേണ്ടതെന്നും കാന്തപുരം പറഞ്ഞു. ഇക്കാര്യത്തില്‍ നിലവില്‍ സംസ്ഥാന സര്‍ക്കാറിന് കീഴിയിലുള്ള ബോര്‍ഡാണ് കൈകാര്യം ചെയ്യേണ്ടതെന്നും കേന്ദ്രസര്‍ക്കാറിന്റെ ഇടപടെല്‍  ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍  ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അധികാരത്തില്‍  കൈകടത്തുന്നുവെന്ന് പറയാനാവില്ലെങ്കിലും കൊണ്ടുവരുന്ന നിയമം നല്ലതല്ലെന്നുപറയാനുള്ള അവകാശമുണ്ട്.  ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ്കരിപ്പൂരിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും ണ്ടെന്നും കാന്തപുരം പറഞ്ഞു
Next Story

RELATED STORIES

Share it