Second edit

സംഗീത പാരമ്പര്യം

സിറിയയിലെ മെഡിറ്ററേനിയന്‍ തീരത്ത് ഏതാണ്ട് നാലായിരം വര്‍ഷം പഴക്കമുള്ള കുറേ കളിമണ്‍ ഫലകങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തിരുന്നു. അനേകം ചെറുകഷണങ്ങളായിരുന്നു പലതും. എന്നാല്‍, വലിയ ക്ഷതം പറ്റാത്ത ഒന്നില്‍ ഗവേഷകര്‍ ഒരു സംഗീതശില്‍പത്തിന്റെ അടയാളക്കുറി കണ്ടെത്തി. സംഗീതശില്‍പം മനസ്സിലാക്കുന്നതിന് വലിയ ശ്രമം നടന്നുവെങ്കിലും അതൊന്നും വേണ്ടത്ര വിജയിച്ചില്ല.
വടക്കുകിഴക്കന്‍ കോക്കസസിലുള്ള ജനങ്ങള്‍ ഉപയോഗിച്ചിരുന്ന ഭാഷയിലായിരുന്നു അത് കൊത്തിവച്ചിരുന്നത്. രണ്ടു ദശാബ്ദമെടുത്താണ് അവസാനം ഗാനങ്ങളുടെ സ്വഭാവം ഗവേഷകര്‍ മനസ്സിലാക്കുന്നത്. അതിലൊന്ന് ആളുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന പെണ്‍കുട്ടി പാടുന്നതായിരുന്നു. മറ്റൊന്ന് കുഞ്ഞുങ്ങളില്ലാത്ത യുവതിയുടെ വിഷാദം കലര്‍ന്ന പാട്ടായിരുന്നു. രാത്രിയുടെ ദേവതയോടായിരുന്നു അവളുടെ സങ്കടംപറച്ചില്‍.
ഇന്നു വന്‍ശക്തികളുടെയും അവരുടെ സാമന്തന്‍മാരുടെയും ഇടപെടല്‍ കാരണം ചോരക്കളമായി മാറിയ സിറിയയുടെ സാംസ്‌കാരിക പാരമ്പര്യം എത്ര മഹത്താണെന്ന് തെളിയിക്കുന്നതായിരുന്നു ഈ കണ്ടുപിടിത്തങ്ങളെല്ലാം. ഇന്നു പാശ്ചാത്യര്‍ ഉപയോഗിക്കുന്ന പല സംഗീതോപകരണങ്ങളും സിറിയയിലാണ് പിറവിയെടുത്തത്. സിറിയയിലും ലബ്‌നാനിലും ഇറാഖിലും സംഗീതോപകരണങ്ങളുടെ വലിയ കമ്പോളം തന്നെയുണ്ടായിരുന്നു. ഹലബ് സംഗീതത്തിന്റെ നഗരമായാണ് അറിയപ്പെട്ടിരുന്നത്.
Next Story

RELATED STORIES

Share it