Gulf

സംഗീത നാടക അക്കാദമി നാടക മല്‍സരം സമാപിച്ചു

ദോഹ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച മൂന്നാമത് ഗള്‍ഫ്പ്രവാസി അമച്വര്‍ നാടക മത്സരത്തിന്റെ ഭാഗമായുള്ള ഖത്തറിലെ മത്സരം വെള്ളി, ശനി ദിവസങ്ങളില്‍ ഐസിസി അശോക ഹാളില്‍ നടന്നു.
മൂന്ന് നാടകങ്ങളാണ് ഇത്തവണ ഖത്തറില്‍നിന്ന് മല്‍സരത്തിനുണ്ടായിരുന്നത്. ഖത്തര്‍കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ 'കഴ്ച്ചബംഗ്ലാവ്', ക്യുമലയാളം നാടകവേദിയുടെ 'കരടിയുടെ മകന്‍', സംസ്‌കൃതി ഖത്തര്‍അവതരിപ്പിച്ച 'കടല്‍കാണുന്ന പാചകക്കാരന്‍' എന്നീ നാടകങ്ങളാണ് അവതരിപ്പിച്ചത്. ബഹ്‌റയ്‌നില്‍ നിന്നും കുവൈത്തില്‍നിന്നും അഞ്ചു നാടകങ്ങള്‍ വീതവും ഖത്തറില്‍നിന്നുള്ള മൂന്നു നാടകങ്ങളും ചേര്‍ന്ന് ആകെ 13 നാടകങ്ങളാണ് ഈ വര്‍ഷം ഗള്‍ഫ്പ്രവാസി നാടക മല്‍സരത്തില്‍പങ്കെടുത്തത്. പ്രശസ്ത നാടക പ്രവര്‍ത്തകനും കൊച്ചിയിലെ ലോകധര്‍മ്മി നാടക സംഘത്തിന്റെ സ്ഥാപക ഡയരക്ടര്‍ കൂടിയായ പ്രൊഫസര്‍ ചന്ദ്ര ദാസന്‍, സിനിമാനടന്‍, തിരക്കഥാകൃത്ത് നാടക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ പ്രൊ. പി ബാലചന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിധിനിര്‍ണയത്തിന് എത്തിയിരുന്നത്. ലോക നാടക ദിനമായ മാര്‍ച്ച് 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍നല്‍കും.
Next Story

RELATED STORIES

Share it