സംഗീത് സോമിന്റെ പ്രസ്താവന പരിശോധിക്കുകയാണെന്ന് ജില്ലാ ഭരണകൂടം

ദാദ്രി: ദാദ്രിയില്‍ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് മുസ്‌ലിം കു—ടുംബം ആക്രമിക്കപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയനേതാക്കളുടെ വാക്‌പോര് തുടരുന്നു. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി. എം.എല്‍.എ. സംഗീത് സോം കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്‌ക്കെതിരേ വിവിധ പാര്‍ട്ടികള്‍ രംഗത്തെത്തി. സോമിന്റെ വിവാദ പ്രസ്താവന പരിശോധിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സംസ്ഥാന സര്‍ക്കാരും ഇതുമായി ബന്ധപ്പെട്ട വിദഗ്‌ധോപദേശം തേടിയിട്ടുണ്ട്.

ബിഷാദ ആക്രമണത്തെ ബി.ജെ.പി. രാഷ്ട്രീയ മുതലെടുപ്പിനും ന്യൂനപക്ഷവിരുദ്ധ വര്‍ഗീയ ചേരിതിരിവിനും ഉപയോഗിക്കുകയാണെന്ന ആരോപണം ശക്തമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് വിവാദ ഉത്ത ര്‍പ്രദേശ് എം.എല്‍.എ. സംഗീത് സോം ദാദ്രി സന്ദര്‍ശിച്ചത്.യു.പി. സര്‍ക്കാര്‍ നിരപരാധികളെ കേസില്‍ കുടുക്കുകയാണെന്നും അങ്ങനെയാണെങ്കി ല്‍ മുസഫര്‍നഗറില്‍ തങ്ങള്‍ ന ല്‍കിയതുപോലുള്ള മറുപടി തരാന്‍ ഇനിയും തങ്ങള്‍ക്കാവുമെന്നുമാണ് സോം കഴിഞ്ഞ ദിവസം ദാദ്രിയില്‍ പ്രസംഗിച്ചത്. പശുവിനെ കൊല്ലുന്നവരെ യു.പി. സര്‍ക്കാര്‍ സഹായിക്കുകയാണെന്നും സോം പറഞ്ഞിരുന്നു.രണ്ടുവര്‍ഷം മുമ്പ് സംസ്ഥാനത്ത് മുസഫര്‍നഗറില്‍ മുസ്‌ലിംവിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി.ജെ. പി. നേതാവാണ് എം.എല്‍.എ. സംഗീത് സോം.

പിന്നീട് സോം ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.സംഗീത് സോമിന്റെ പ്രസംഗം റിക്കാഡ് ചെയ്തിട്ടുണ്ടെന്നും നിയമവിദഗ്ധര്‍ പ്രസംഗം വിശകലനം ചെയ്യുകയാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് ഇന്നലെ പറഞ്ഞു. വിദ്വേഷപ്രസംഗം നടത്തിയതിന് സംഗീത് സോമിനെ അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു. സാമുദായികമായി സംഘംചേര്‍ന്നവര്‍ നടത്തിയ ആസൂത്രിത കൊലപാതകമായിരുന്നു അഖ്‌ലാഖിന്റേതെന്നും സി.പി.എം. പ്രസ്താവനയില്‍ പറഞ്ഞു. കൊലപാതകത്തെ ന്യായീകരിക്കുകയും പ്രതികളെ വെറുതെവിടാന്‍ ആവശ്യപ്പെടുകയും ചെയ്ത സോം ഗുരുതരമായ തെറ്റാണ് ചെയ്തതെന്നും പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.ദാദ്രി സംഭവവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുന്ന ബി.ജെ.പി. നേതാക്കള്‍ക്കെതിരേ ക്രിമിനല്‍ക്കേസെടുക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം.പിയും ആവശ്യപ്പെട്ടു.

അക്രമത്തില്‍ പരിക്കേറ്റ സര്‍താജിനെ ചികില്‍സിക്കുന്ന ആശുപത്രി ഇന്നലെ എം.പി. സന്ദര്‍ശിച്ചു. അതിനിടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുന്നത് തടയാന്‍ സംഭവസ്ഥലത്തേക്കുള്ള പ്രവേശനത്തിന് ജില്ലാ ഭരണകൂടം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
Next Story

RELATED STORIES

Share it