Second edit

സംഗീതവും വ്യക്തിത്വവും

നിങ്ങള്‍ ഇഷ്ടപ്പെടുന്നത് കര്‍ണാടക സംഗീതമാണോ അതോ എ ആര്‍ റഹ്്മാന്റെ ജനപ്രിയ ഗാനമോ? ഒരാളുടെ സംഗീതാഭിരുചി അയാളുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു പറയാറുണ്ട്. പക്ഷേ, അത് ശാസ്ത്രീയമായി തെളിയിക്കാനുള്ള ശ്രമങ്ങള്‍ മുമ്പു നടന്നിരുന്നുവെങ്കിലും അവയുടെ കൃത്യത ചോദ്യംചെയ്യപ്പെട്ടിരുന്നു. പല വംശക്കാരുമടങ്ങിയ ഒരു സാംപിളില്ലെങ്കില്‍ ഗവേഷണ ഫലങ്ങള്‍ വക്രീകരിക്കപ്പെടും. കാംബ്രിജ്, പെന്‍സില്‍വാനിയ സര്‍വകലാശാലകളിലെ ഗവേഷകര്‍ ആ പ്രശ്‌നം മറികടക്കുന്ന ഒരു പഠനം നടത്തി ഫലങ്ങള്‍ ഈയിടെ പ്രസിദ്ധീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിവിധ പ്രായക്കാരായ 20,000ലധികം ആളുകളെയാണ് ഗവേഷകര്‍ ഇന്റര്‍നെറ്റ് വഴി സമീപിച്ചത്. സംഗീതത്തിന്റെ 25 സാംപിളുകള്‍ അവരുടെ മുമ്പില്‍ വച്ച് അഭിപ്രായം പറയാന്‍ ആവശ്യപ്പെട്ടു. നേരത്തേ ആരും കേള്‍ക്കാത്തതായിരുന്നു സംഗീതശില്‍പങ്ങളെല്ലാം. വ്യക്തിത്വം വര്‍ഗീകരിക്കാന്‍ സഹായിക്കുന്ന അഞ്ച് ടെസ്റ്റുകളും അവര്‍ക്കു നല്‍കി.
തുറന്ന മനസ്സുള്ളവര്‍ താരതമ്യേന സങ്കീര്‍ണമായ സംഗീതമാണിഷ്ടപ്പെട്ടത്. അവര്‍ക്ക് പതുങ്ങിയ സംഗീതം അത്ര ഇഷ്ടമായിരുന്നില്ല. മറ്റുള്ളവരുമായി ഇടപെടുന്നതില്‍ തല്‍പരരായവര്‍ക്ക് ഡ്രം, ഗിറ്റാര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ഗാനങ്ങളിലായിരുന്നു കൗതുകം. ആത്മരതിയില്‍ തല്‍പരരായവര്‍ക്ക് ഒന്നും ഇഷ്ടപ്പെട്ടില്ല. അവബോധം കലശലായുള്ളവര്‍  വിശേഷിച്ചൊരു അഭിപ്രായം പറഞ്ഞില്ല.
Next Story

RELATED STORIES

Share it