ഷോപ്പുകള്‍ക്കും മാളുകള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കാം; കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക ലക്ഷ്യം

ന്യൂഡല്‍ഹി: രാജ്യത്തെ ഷോപ്പുകള്‍, മാളുകള്‍, സിനിമാ തിയേറ്ററുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് വര്‍ഷത്തിലെ എല്ലാ ദിവസവും പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. 1948ലെ ഫാക്ടറീസ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് പത്തോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന നിര്‍മാണശാലകളല്ലാത്ത സ്ഥാപനങ്ങള്‍ക്ക് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്.
ഇത്തരം സ്ഥാപനങ്ങളില്‍ സ്ത്രീ ജീവനക്കാര്‍ക്ക് രാത്രി വൈകിയും ജോലി ചെയ്യുന്നതിനുള്ള സൗകര്യം, കുടിവെള്ളം, കാന്റീന്‍, പ്രഥമശുശ്രൂഷയ്ക്കുള്ള സൗകര്യം, ശൗചാലയം, ശിശുസംരക്ഷണശാല തുടങ്ങിയവ ഉണ്ടായിരിക്കണമെന്നും പുതിയ നിയമത്തില്‍ അനുശാസിക്കുന്നുണ്ട്.
എന്നാല്‍, കൂടുതല്‍ വൈദഗ്ധ്യം ആവശ്യമായി വരുന്ന ഐടി, ബയോടെക്‌നോളജി മേഖലകളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി.
ദിവസേന ഒമ്പത് മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറുമാണ് ഇവര്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഈ നിയമത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
സ്ഥാപനങ്ങളില്‍ ജോലിസമയം കൂടുന്നതിനനുസരിച്ച് കൂടുതല്‍ ജീവനക്കാരെ ആവശ്യമായി വരുമെന്നതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് ജോലി കിട്ടാനായി ഈ നിയമം സഹായകരമാവുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Next Story

RELATED STORIES

Share it