Flash News

ഷോപ്പിയാനില്‍ ഗ്രാനേഡ് ആക്രമണം:16 പേര്‍ക്ക് പരിക്ക്

ഷോപ്പിയാനില്‍  ഗ്രാനേഡ് ആക്രമണം:16 പേര്‍ക്ക് പരിക്ക്
X

ശ്രിനഗര്‍: കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഇന്ന് രാവിലെ നടന്ന ഗ്രാനേഡ് ആക്രമണത്തില്‍ 2 പോലീസുകാരും,14 സാധാരണക്കാരുമടക്കം പതിനാറു പേര്‍ക്ക് പരിക്കേറ്റു.കഴിഞ്ഞ നാല് ദിവസത്തിനുള്ളിലെ പത്താമത്തെ ഗ്രാനേഡ് ആക്രമണമാണിത്.സായൂധ സംഘടനയായ ജയ്ഷ്ഇമുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. പോലീസ് പറയുന്നതിനനുസരിച്ച് സായുധ സംഘം ഷോപ്പിയാനിലെ ബട്‌പോരാ ചൗക്കിലെ പോലിസ് ക്യാംപിലേക്ക്് ഗ്രാനൈഡ് എറിയുകയായിരുന്നു.എന്നാല്‍ ലക്ഷ്യം തെറ്റിയ ഗ്രാനേഡ് നഗരത്തിനുള്ളില്‍ വെച്ചു തന്നെ പൊട്ടിതെറിക്കുകയായിരുന്നു.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും, സംഭവ സ്ഥലത്ത് വ്യാപകമായ തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
Next Story

RELATED STORIES

Share it