kasaragod local

ഷോപ്പിങ് കോംപ്ലക്‌സിലെ മാലിന്യം തള്ളുന്നത് സ്‌കൂള്‍ കഞ്ഞിപ്പുരയ്ക്കു സമീപം



കാസര്‍കോട്: ഗാന്ധിജയന്തിയോടനുബന്ധിച്ച് നാടാകെ ശുചീകരണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ വിദ്യാലയ പരിസരത്ത് മാലിന്യം തള്ളുന്നു. കാസര്‍കോട് ജിഎച്ച്എസ്എസ് കോംപൗണ്ടിലെ കഞ്ഞിപുരയ്ക്ക് സമീപമാണ് സമീപത്തെ ലോഡ്ജില്‍ നിന്നും മാലിന്യം വലിച്ചെറിയുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍, ഒഴിഞ്ഞ മദ്യ കുപ്പികള്‍, പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ തുടങ്ങിയവയാണ് അലക്ഷ്യമായി വലിച്ചെറിയുന്നത്. സ്‌ക്കുളിലെ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം ഒരുക്കുന്ന കഞ്ഞിപുരയ്ക്ക് സമീപത്താണ് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഷോപ്പിങ്ങ് കേംപ്ലക്‌സിന്റെ മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ മാലിന്യ സംസ്‌ക്കരണത്തിന് സംവിധാനമില്ല. വലിച്ചെറിയുന്ന മാലിന്യങ്ങള്‍ തിന്നാന്‍ തെരുവ് നായകള്‍ കൂട്ടമായി എത്തുന്നു. മാലിന്യങ്ങളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ട്. മാരകമായ രോഗാണുകളുടെ സങ്കേതമാണ് കഞ്ഞി പുരയുടെ പരിസരം. സ്‌കുളിന്റെ മതിലിനോടാണ് ചേര്‍ന്നാണ് ഷോപ്പിങ്ങ് കോംപ്ലക്‌സ് സ്ഥിതി ചെയ്യുന്നത്. നേരത്തേ തന്നെ സ്‌കൂളിന്റെ നാല് സെന്റ് സ്ഥലം കൈയ്യേറിയാണ് ഷോപ്പിങ്ങ് സ്ഥലം നിര്‍മിച്ചതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it