kozhikode local

ഷോക്കേറ്റ ഇലക്ട്രിസിറ്റി ജീവനക്കാരനെ രക്ഷിച്ച പോലിസുകാര്‍ക്ക് അനുമോദനം

വടകര: പോസ്റ്റില്‍ നിന്നും ജോലിചെയ്യുമ്പോള്‍ ഷോക്കേറ്റുവീണ കെഎസ്ഇബി തൊഴിലാളിയെ രക്ഷിച്ച പോലിസുകാരെ കെഎസ്ഇബി ഇലക്ട്രിക്കല്‍ കോണ്‍ട്രാക്റ്റ് വര്‍ക്കേഴ് യൂനിയന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. എടച്ചേരി പോലിസ് സ്‌റ്റേഷനു സമീപം മാര്‍ച്ച് 31നാണ് കെഎസ്ഇബി കരാര്‍ തൊഴിലാളി മുയിപ്ര സ്വദേശി നിഖില്‍ ഷോക്കേറ്റു വീണത്. ഇയാളെ പോലിസുകാര്‍ ഉടന്‍ പ്രഥമശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിയിരിക്കുകയാരുന്നു. പോലിസുകാരുടെ സമയോചിതമായ പ്രവര്‍ത്തനമാണ് ഇയാളുടെ ജീവന്‍ രക്ഷിച്ചത്. എടച്ചേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എടച്ചേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെടികെ ഷൈനി അധ്യക്ഷത വഹിച്ചു. നാദാപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ എന്‍ജിനീയര്‍ ബിജോയ് ഉപഹാരം നല്‍കി. എടച്ചേരി പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ കെകെ പ്രകാശന്‍, ഡ്രൈവര്‍ വിംസി എന്നിവരെയാണ് അനുമോദിച്ചത്. ചടങ്ങില്‍ എസ്‌ഐ കെ പ്രദീപ്കുമാര്‍, വടകര ഇലക്ട്രിക്കല്‍ സെക്ഷന്‍ എന്‍ജിനീയര്‍ വിജെ പോള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it