thrissur local

ഷോക്കേറ്റുള്ള മരണം വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി കെഎസ്ഇബി

തൃശൂര്‍: വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരണം തടയാന്‍ ജാഗ്രത നിര്‍ദ്ദശവുമായി കെഎസ്ഇബി. മഴക്കാലത്ത് വൈദ്യുതി മൂലമുണ്ടാകുന്ന അപകടങ്ങള്‍ കൂടുന്നുവെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 22 വൈദ്യുതി വകുപ്പ് ജീവനക്കാര്‍ അടക്കം 346 പേരാണ് മരിച്ചത്. വൈദ്യുതി ലൈനിന് അടുത്തുളള ഫലവൃക്ഷങ്ങളില്‍ നിന്ന് തോട്ടി ഉപയോഗിച്ച് ഫലങ്ങള്‍ പറിക്കാതിരിക്കുക, പതിനൊന്ന് കെ.വി ലൈനിനരികിലെ മരങ്ങളില്‍ നിന്ന് ഫലങ്ങള്‍ പറിക്കുന്നത് കൂടുതല്‍ അപകടം സൃഷ്ടിക്കുന്നത്. ഇന്നലെ മാങ്ങ പറിക്കുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചിരുന്നു. ഇരിങ്ങാലക്കുട പൊറത്തേശ്ശി സ്വദേശി ഊരകത്ത് വീട്ടില്‍ ഷണ്‍മുഖനാണ് മരിച്ചത്.
വൈദ്യുതി ലൈനിലേക്ക് വീണ് കിടക്കുന്ന മരകൊമ്പ് സ്വയം മുറിച്ച് നീക്കരുതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. ഇക്കാര്യം വൈദ്യുതി വകുപ്പ് ജീവനക്കാരെ അറിയിക്കണം. രാത്രി കലാലങ്ങളില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീഴാന്‍ സാധ്യത കൂടുതല്‍ ഉള്ളതിനാല്‍ അതിരാവിലെ റോഡില്‍ കൂടി നടക്കാനിറങ്ങുന്നവര്‍ ശ്രദ്ധിക്കണം. പൊട്ടി വീണ കമ്പികള്‍ എടുത്തുമാറ്റാനോ അടുത്തു ചെല്ലാനോ ശ്രമിക്കരുതെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 1912 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും അധികൃതര്‍ മുന്നറയിപ്പ് നല്‍കി. വീട്ടിലെ വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൈയും കാലും നനഞ്ഞ അവസ്ഥയിലാകരുതെന്നും കെഎസ്ഇബി ജാഗ്രതാ മുന്നറിയിപ്പില്‍ പറയുന്നു.
Next Story

RELATED STORIES

Share it