kannur local

ഷോക്കടിപ്പിച്ച് മീന്‍ പിടിത്തം; കോട്ടയംചിറ അധികൃതര്‍ പരിശോധിച്ചു

കൂത്തുപറമ്പ്: വൈദ്യുതി കമ്പിയില്‍നിന്ന് ലൈന്‍ വലിച്ച് ഷോക്കടിപ്പിച്ചുള്ള മീന്‍ പിടിത്തം നടന്ന കോട്ടയം ചിറ അധികൃതര്‍ പരിശോധിച്ചു. ഫിഷറീസ് വകുപ്പ് ജില്ലാ പ്രൊജക്റ്റ് കോ-ഓഡിനേറ്റര്‍ സി ബൈജുവാണ് ഇന്നലെ സ്ഥലത്തെത്തിയത്.
ചത്തുപൊങ്ങിയ മല്‍സ്യങ്ങളും വെള്ളവും വിശദപരിശോധനയ്ക്കായി കൊണ്ടുപോയി. ഇന്ന് ഫിഷറീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തും. ഷോക്കടിപ്പിച്ചുള്ള മീന്‍പിടിത്തമാണോ, രാസ വസ്തുക്കള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തമാണോ നടന്നതെന്ന് ഉറപ്പു വരുത്താനാണ് കൂടുതല്‍ പരിശോധന. നാട്ടുകാരാണ് കോട്ടയംചിറയില്‍ വലിയ മല്‍സ്യങ്ങള്‍ ഉള്‍പ്പെടെ ചത്തുപൊങ്ങിയ നിലയില്‍ കണ്ടത്. വൈദ്യുതി കമ്പിയില്‍നിന്ന് ലൈന്‍ വലിച്ച് ചിറയിലേക്കിട്ട് മീന്‍ പിടിക്കുകയും അവര്‍ക്കാവശ്യമുള്ളത് കൊണ്ടുപോവുകയും ബാക്കി ഉപേക്ഷിക്കുകയും  ചെയ്തതായി സംശയിക്കുന്നു.
നേരത്തെ ഇത്തരത്തില്‍ ഇവിടെനിന്ന് മീന്‍ പിടിച്ചിരുന്നതായും അധികൃതര്‍ നടപടിയെടുത്തില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. നാശോന്മുഖമായിരുന്ന ചിറ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് നാലര കോടിയോളം രൂപ ചെലവിട്ടു നവീകരിച്ചത്. ഇതിനുശേഷം സര്‍ക്കാര്‍ മല്‍സ്യം വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു.
Next Story

RELATED STORIES

Share it