ഷൈമ സബ്ബാഗിന്റെ മരണം: പോലിസുകാരന്റെ ശിക്ഷ റദ്ദാക്കി
BY Sumeera SMR14 Feb 2016 8:20 PM GMT
Sumeera SMR14 Feb 2016 8:20 PM GMT
കെയ്റോ: കഴിഞ്ഞവര്‍ഷം ജനുവരിയില്‍ കെയ്റോയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഷൈമ എല്‍ സബ്ബാഗ് വെടിവയ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസുദ്യോഗസ്ഥനെതിരേ വിധിച്ച 15 വര്‍ഷ തടവുശിക്ഷ കോടതി റദ്ദാക്കി. കേസില്‍ പുനര്‍വിചാരണാ നടപടികള്‍ ആരംഭിക്കുമെന്നും കോടതി അറിയിച്ചു. ശിക്ഷിക്കപ്പെട്ട പോലിസ് ഉദ്യോഗസ്ഥന് യാസിന് ഹാതിമിന്റെ പരാതി പരിഗണിക്കവെയാണ് കോടതി പുനര്‍വിചാരണയ്ക്ക് ഉത്തരവിട്ടത്. കോടതിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നു വന്നിട്ടുണ്ട്. പോലിസ് വെടിവയ്പില്‍ ഷൈമ കൊല്ലപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടിരുന്നു. ആഗോളതലത്തില്‍ തന്നെ സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT